home
 
 

 

മാലിന്യ സംസ്ക്കരണത്തിന്റെ ഭാഗമായി ബയോഗ്യാസ് പ്ളാന്റുകള്‍

 

തിരുവനന്തപുരം നഗരസഭയിലെ മാലിന്യ സംസ്ക്കരണത്തിന്റെ ഭാഗമായി ജൈവ-ഖര-മാലിന്യങ്ങള്‍ അതതു ദിവസം തന്നെ ശേഖരിച്ച് സംസ്ക്കരിക്കുന്നതിനായി വിവിധ ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചു വരികയാണ്. അവയില്‍ ഒരു രീതിയാണ് ബയോഗ്യാസ് പ്ളാന്റുകള്‍ സ്ഥാപിച്ച് ജൈവ-ഖര-മാലിന്യങ്ങള്‍ ബയോഗ്യാസാക്കി വിവിധ രൂപത്തില്‍ ഉപയോഗപ്പെടുത്തുകയെന്നത്. എസ്.എം.വി. മോഡല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ അഞ്ചാം തരം മുതല്‍ പന്ത്രണ്ടാം തരം വരെ രണ്ടായിരത്തോളം കുട്ടികള്‍ പഠനം നടത്തി വരുന്നുണ്ട്. ഇതില്‍ ബഹുഭൂരിപക്ഷം കുട്ടികളും സ്കൂള്‍ പരിസരത്തുള്ള ചെങ്കല്‍ചൂള കോളനി, കരമഠം കോളനി, ചെന്നിലോട് കോളനി, ബാര്‍ട്ടന്‍ഹില്‍ കോളനി, മുട്ടത്തറ, എം.എസ്.കെ. നഗര്‍, കോട്ടക്കുഴിച്ചേരി തുടങ്ങിയ പ്രദേശങ്ങളില്‍ അധിവസിക്കുന്നവരാണ്. ഏകദേശം 700-ഓളം കുട്ടികള്‍ക്ക് സൌജന്യ ഉച്ചഭക്ഷണം സ്കൂളില്‍ നല്‍കുന്നുണ്ട്. എസ്.എം.വി. മോഡല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ 10ാ3 വ്യാപ്തത്തില്‍ ഉള്ള ഈ പ്ളാന്റില്‍ സ്കൂളിലെ ഉച്ചഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍, ഖരമാലിന്യങ്ങള്‍ എന്നിവ നിക്ഷേപിച്ച് ബയോഗ്യാസ് ഉല്‍പ്പാദിപ്പിച്ച് പാചകവാതകമായി ഉപയോഗിക്കുവാനാണ് ഉദ്ദേശിച്ചിട്ടുള്ളത്. 22കുബിക് മീറ്റര്‍  കപ്പാസിറ്റിയുള്ള ഡയജസ്റര്‍, ഇന്‍ലൈറ്റ് - ഔട്ട്ലറ്റ് ടാങ്കുകള്‍, സെപ്റ്റിക് ടാങ്ക്, സോക്പിറ്റ്, 24 സി.എഫ്.റ്റി കപ്പാസിറ്റിയുള്ള ബര്‍ണ്ണര്‍ ഉപയോഗിച്ച് പാചകം ചെയ്യുന്നതിനാവശ്യമായ പൈപ്പുലൈയിനുകളും സേഫ്റ്റി വാല്‍വ്, ഈര്‍പ്പം മാറ്റാനുള്ള ക്രമീകരണങ്ങള്‍ അനുബന്ധ ഘടകങ്ങള്‍ എന്നിവ ദീനബന്ധു മോഡല്‍ ബയോഗ്യാസ് പ്ളാന്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 150 കിലോ ഗ്രാം മാലിന്യം പ്രതിദിനം കണക്കാക്കിയാണ് ബയോഗ്യാസ് പ്ളാന്റിന് രൂപകല്‍പ്പന നല്‍കിയിരിക്കുന്നത്.

ബയോഗ്യാസ് പ്ളാന്റ് നഗരസഭയിലെ സുസ്ഥിര നഗര വികസന പദ്ധതിയിലെ ധനസഹായം കൊണ്ടാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഈ ബയോഗ്യാസ് പ്ളാന്റ് 4,40,000/-രൂപയ്ക്ക് അടങ്കല്‍ തുകയില്‍ പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത് ശ്രീടെക്ക് സൊസൈറ്റി ഫോര്‍ റിന്യൂവബിള്‍ എനര്‍ജി ടെക്നോളജി-യാണ്. ഈ പ്ളാന്റിന്റെ മെയിന്റനന്‍സ് രണ്ട് വര്‍ഷത്തേയ്ക്ക് ശ്രീടെക്ക് തന്നെ നടത്തുന്നതാണ്.

മാലിന്യങ്ങള്‍ നീക്കുന്നതിനും, സംസ്ക്കരിയ്ക്കുന്നതിനും ബഹുജന പങ്കാളിത്തത്തോടെയുള്ള വിവിധ പദ്ധതികള്‍ നഗരസഭ രൂപം നല്‍കിയിട്ടുണ്ട്. കുടുംബശ്രീ പോലുള്ള പാവപ്പെട്ടവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനു വേണ്ട പരിപാടികള്‍ ഈ പദ്ധതിയുമായി സമന്വയിപ്പിച്ച് പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുന്നുണ്ട്.

 

>> Photos



© Information Kerala Mission, Thiruvananthapuram
www.infokerala.org