General Status Information

ചെങ്കച്ചൂള കോളനി

ചെങ്കച്ചൂള കോളനി

 894-ല്‍ സിറ്റി ഇംപ്രൂവ്മെന്റ് കമ്മറ്റിയുടെ അധീനതയിലായിരുന്ന തിരുവനന്തപൂരം നഗരം 1920 മുതല്‍ ഒരു മുന്‍സിപ്പാലിറ്റി ആയി മാറുകയും 1940 മുതല്‍ ഒരു കോര്‍പ്പറേഷനായി മാറുകയുമാണുണ്ടായത്. 1940-ല്‍ കോര്‍പ്പറേഷനായപ്പോള്‍ തിരുവനന്തപുരം നഗരത്തിന്റെ വിസ്തൃതി 12 ചതുരശ്ര മൈല്‍ മാത്രമായിരുന്നു. ജനസംഖ്യ ഉദ്ദേശം ഒന്നകാല്‍ ലക്ഷവും. അന്ന് നഗരസഭയുടെ അധീനതയില്‍ കേവലം 10 മൈല്‍ ദൈര്‍ഘ്യമുള്ള റോഡ് മാത്രമാണുണ്ടായിരുന്നത്. തിരുവനന്തപുരം ഒരു വ്യവസായിക നഗരമോ, കാര്‍ഷിക നഗരമോ അല്ലെങ്കിലും കേരള സംസ്ഥാനത്തിന്റെ തലസ്ഥാനമായതിനാല്‍ വിദ്യാഭ്യാസം, ചികിത്സ, തൊഴില്‍, ഗവേഷണം, വിനോദം തുടങ്ങിയ മേഖലകളിലായി നഗര ജനസംഖ്യയുടെ ഇരട്ടിയോളം ജനങ്ങളാണ് നിത്യേന ഈ നഗരത്തില്‍ വന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. എല്ലാവിധ ഗതാഗതമാര്‍ഗ്ഗങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുവാന്‍ കഴിയുന്ന അപൂര്‍വ്വ നഗരങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം.

 
തിരുവനന്തപുരം നഗരസഭയില്‍ പുതുതായി ചേര്‍ക്കപ്പെട്ട പ്രദേശങ്ങളടക്കം നഗരത്തിലെ ജനസംഖ്യ 744983 ആണ്. ഇതില്‍ 68293 പട്ടികജാതിക്കാരും 722 പട്ടിക വര്‍ഗ്ഗക്കാരുമുണ്ട്. പട്ടിക ജാതി വിഭാഗത്തിന്റെ പൊതുസ്ഥിതിയും ജനസംഖ്യയിലെ 75-80 ശതമാനവും കോളനി നിവാസികളാണ്. തിരുവനന്തപുരം നഗരാതിര്‍ത്തിക്കുളളില്‍ 78 കോളനികളുണ്ട് എന്നും കണക്കാക്കുന്നു. അംഗീകൃത കോളനികള്‍ക്ക് പുറത്ത് താമസിക്കുന്ന പട്ടികജാതിക്കാരില്‍ ബഹു ഭൂരിപക്ഷവും കൂട്ടം ചേര്‍ന്നുളള ആവാസ വ്യവസ്ഥയിലാണ് കാണപ്പെടുന്നത്. . പടിഞ്ഞാറേകോട്ട, തോട്ടക്കുഴി കോളനി, ബാര്‍ട്ടണ്‍ഹില്‍ കോളനി, കാഞ്ഞിരംപാറ, ഗുണ്ടുകാട്, കരിമഠം, ബംഗ്ളാദേശ് കോളനി എന്നിങ്ങനെ ധാരാളം ചേരികള്‍ തിരുവനന്തപുരത്തുണ്ട്.ആറ്റുവക്കത്തും റെയില്‍വേ ലൈനിനു സമീപവും ഇത്തരം കോളനികള്‍ ധാരാളമുണ്ട്. ഒരര്‍ത്ഥത്തില്‍ അസ്ഥിരമായ  ജീവിതത്തിന്റെ ഉടമകളാണ് കോളനി നിവാസികള്‍.നഗരത്തിലെ ഏറ്റവും വലിയ ചേരി പ്രദേശമാണ് ചെങ്കല്‍ച്ചൂള കോളനി. ഒരു കാലത്ത് വിസ്തൃതമായ പാടശേഖരമായിരുന്നു ഇവിടം.തൈയ്ക്കാടു ശാസ്താക്ഷേത്രം വകയായിരുന്ന ഈ ഏലായില്‍ നിന്നാണ് ഗവണ്‍മെന്റ് സെക്രട്ടേറിയേറ്റിനും മറ്റുസര്‍ക്കാര്‍ ഓഫീസുകള്‍ക്കും വേണ്ടുന്ന ചുടുകല്ലുകള്‍ വാര്‍ത്തെടുക്കുകയും പാകപ്പെടുത്തുകയും ചെയ്തിരുന്നത്. സെക്രട്ടറിയേറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരുടെ പിന്‍ഗാമികളാണ് ഇന്നത്തെ ചെങ്കല്‍ച്ചൂള നിവാസികളില്‍ അധികവും. എ കെ  ആന്റണി 1977 ല്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ഹൌസിംഗ് ബോര്‍ഡ് ഏതാനും ഫ്ളാറ്റുകള്‍ നിര്‍മ്മിച്ചു കുറേ കുടുംബങ്ങളെ അധിവസിപ്പിച്ചു.
 

മറ്റു ചേരികള്‍

 1. പാരവിള ചേരി - വലിയശാല
 2. ലക്ഷംവീട് ചേരി - ഇടവക്കോട്
 3. പഴയാറ്റിന്‍കുഴി ചേരി - ശാസ്തമംഗലം
 4. പുത്തന്‍പാലം ചേരി - കണ്ണമ്മൂല
 5. പുളളിയന്‍ ചേരി - ആക്കുളം
 6. പഴഞ്ചിക്കല്‍ പാലം - അമ്പലത്തറ
 7. വാഴമുട്ടം ചെമ്പന്‍ ചേരി - പൂങ്കുളം
 8. ചിത്രാനഗര്‍ ചേരി - പൂജപ്പുര
 9. മൈത്രി നഗര്‍ - ചാക്ക
 10. നേതാജി ചേരി - വട്ടിയൂര്‍ക്കാവ്
 11. കാക്കോട്ടുകോണം ചേരി - തിരുമല 
 12. ഗംഗാനഗര്‍ ചേരി - കമലേശ്വരം
 13. നെല്ലളളിയൂര്‍ ചേരി - കേശവദാസപുരം
 14. ബാര്‍ട്ടണ്‍ ഹില്‍ ചേരി - കുന്നുകുഴി
 15. വിഘ്നേശ്വര നഗര്‍ ചേരി - പാളയം
 16. മുളളന്‍വാഴവിള ചേരി - പി.റ്റി.പി നഗര്‍
 17. താമരം ചേരി - കാലടി
 18. തെനവിള ചേരി - പുഞ്ചക്കരി
 19. ആലപ്പുറം ചേരി - പൊങ്ങുംമൂട്
 20. കണ്ണംകോട് പുറമ്പോക്ക് ചേരി - വെളളാര്‍
 21. ശ്രീ ചിത്രാനഗര്‍ ചേരി - ശംഖുംമുഖം
 22. മാധവപുരം കോളനി - വെട്ടുകാട്
 23. പുലിനാപുരം-കരിമണ്‍ കുളം ചേരി - വലിയവിള
 24. ഇടയാര്‍ ചേരി - പാച്ചല്ലൂര്‍
ഊര്‍ജ്ജം
തിരുവനന്തപുരം നഗരസഭയോട് കൂട്ടിച്ചേര്‍ത്ത 5 പഞ്ചായത്തുകള്‍ ഉള്‍പ്പെടെ 141.74 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമാണ് തിരുവനന്തപുരം നഗരസഭയ്ക്കുള്ളത്. തിരുവനന്തപുരം നഗരത്തിലെ പ്രധാനപ്പെട്ട വീഥികളിലും ജംഗ്ഷനുകളിലും എസ്.വി. ലാമ്പുകള്‍ സ്ഥാപിക്കുക, ലൈന്‍ നീട്ടി ലൈറ്റുകള്‍ സ്ഥാപിക്കുക, ് സൌജന്യ വൈദ്യുതി കണക്ഷന്‍ പദ്ധതി , ആശുപത്രികളില്‍ സോളാര്‍ വാട്ടര്‍ ഹീറ്റര്‍ സ്ഥാപിക്കുക, എന്നീ പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്. ഊര്‍ജ്ജമേഖലയില്‍ വരുന്ന പ്രോജക്ടുകള്‍ കൂടുതലും കെ.എസ്.ഇ.ബോര്‍ഡിനെ കൊണ്ടാണ് ചെയ്യിക്കുന്നത്. നഗരത്തില്‍ മുഴുവന്‍ മേഖലകളിലും ഉപഭോക്താവിന് ബുദ്ധിമുട്ട് അനുഭവപ്പെടാത്ത തരത്തില്‍ വെളിച്ചം എത്തിച്ച് കൊടുക്കുക എന്നതാണ് ലക്ഷ്യം ഊര്‍ജ്ജ സംരക്ഷണത്തിനും ഊര്‍ജ്ജ വ്യാപനത്തിനും, ഗുണഭോക്തൃവിഹിതവും, അനര്‍ട്ടിന്റെ സബ്സിഡിയും പദ്ധതി നടപ്പിലാക്കുന്നതിന് സഹായിച്ചിട്ടുണ്ട്.
കുടിവെളളം
തിരുവനന്തപുരം നഗരസഭ ഒമ്പതാം പഞ്ചവത്സര പദ്ധതിക്കാലത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം കുടിവെള്ള മേഖലയില്‍ ആകെ 27 പ്രോജക്ടുകള്‍ ഏറ്റെടുത്തു നടപ്പിലാക്കി. തൃക്കണ്ണാപുരം - മുടവന്‍മൂഗള്‍ ശുദ്ധജല വിതരണ പദ്ധതി കേരള വാട്ടര്‍ അതോറിറ്റിയുടെ നിയന്ത്രണത്തില്‍ ആരംഭിക്കുച്ചു. നഗരത്തിലെ മുഴുവന്‍ ജലസ്രോതസ്സുകളും (കിണറുകള്‍, കുളങ്ങള്‍) സംരക്ഷിക്കുന്നതിന് ഒമ്പതാം പഞ്ചവത്സര പദ്ധതിയില്‍ ലക്ഷ്യമിട്ടിരുന്നു. കിണറുകള്‍ നവീകരിക്കുന്നതിനും പുതിയ കിണറുകള്‍ നിര്‍മ്മിക്കുന്നതിനും വ്യക്തികള്‍ക്ക് ധനസഹായം നല്‍കുന്നതിനും 1997-98, 1998-99 എന്നീ വര്‍ഷങ്ങളില്‍ തുക വകയിരുത്തിയിരുന്നു. ഈ പ്രോജക്ടുകള്‍ നടപ്പിലാക്കിയത് നഗരത്തിലെ കുടിവെള്ളക്ഷാമം ചെറിയ അളവില്‍ പരിഹരിക്കുന്നതിന് സഹായകമായി. പൊതുടാപ്പുകള്‍ സ്ഥാപിക്കുന്നതിനുളള പദ്ധതി : 1997-98 പദ്ധതി വര്‍ഷത്തില്‍ ഏറ്റെടുത്തു. നഗരത്തില്‍ താഴ്ന്ന വരുമാനക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന 58 കോളനി പ്രദേശങ്ങളില്‍ പൊതുടാപ്പുകള്‍ സ്ഥാപിക്കാനുദ്ദേശിച്ച് തയ്യാറാക്കിയ പദ്ധതി 1997-98 വര്‍ഷത്തില്‍ത്തന്ന പൂര്‍ത്തിയായി. കുഴല്‍ക്കിണര്‍ നിര്‍മ്മാണം ,കിണറുകളുടെ പുനരുദ്ധാരണം, ണര്‍ നിര്‍മ്മാണം, വാട്ടര്‍ ഹാര്‍വെസ്റിംഗ്, തീരദേശ ശുദ്ധജലവിതരണം, പൈപ്പ് ലൈന്‍ നീട്ടല്‍ :ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് സൌജന്യ പൈപ്പ് കണക്ഷന്‍ എന്നിവ തിരുവനന്തപുരം നഗരസഭയുടെ വിവിധ പദ്ധതികളാണ്. രുവനന്തപുരം നഗരത്തിലേയ്ക്കും വട്ടിയൂര്‍ക്കാവ്, കുടപ്പനക്കുന്ന്, ശ്രീകാര്യം എന്നീ പഞ്ചായത്തുകള്‍ക്കും കഴക്കൂട്ടം (ഭാഗികം) എന്നീ പ്രദേശങ്ങള്‍ക്കുമുളള ശുദ്ധജലവിതരണം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയാണ് ജപ്പാന്‍ കുടിവെളള പദ്ധതി. തിരുവനന്തപുരം (ഈസ്റ്), തിരുവനന്തപുരം (വെസ്റ്), തിരുവനന്തപുരം (നോര്‍ത്ത്), കഴക്കുട്ടം (ഭാഗികം)എന്നിവയാണ് നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ഉള്ള പദ്ധതിപ്രദേശങ്ങള്‍ : 2021 - ല്‍ അവസാനിക്കുന്ന ഒന്നാം ഘട്ടത്തില്‍ 9.06 ലക്ഷം ജനങ്ങള്‍ക്കും 2036 - ല്‍ അവസാനിക്കുന്ന രണ്ടാം ഘട്ടത്തില്‍ 10.71 ലക്ഷം ജനങ്ങള്‍ക്കും ശുദ്ധജലം ലഭ്യമാക്കുവാനാണ് ജപ്പാന്‍ ധനസഹായത്തോടെയുളള ഈ പദ്ധതി ലക്ഷ്യമിട്ടിരിക്കുന്നത്. തിരുമല,പൌഡിക്കോണം,വട്ടിയൂര്‍ക്കാവ്,കുടപ്പനക്കുന്ന് മലമുകള്‍,തിരുവല്ലം (നെല്ലിയോട്) എന്നിവയാണ് പുതുതായി നിര്‍മ്മിക്കുന്ന ഭൂതല ജലസംഭരണികള്‍. ഒബ്സര്‍വേറ്ററിആറ്റുകാല്‍, ട്ടിയൂര്‍ക്കാവ് (നെട്ടയം)പോങ്ങുംമൂട്, ഡിക്കോണം, രുവിക്കര (എം.ബി.ആര്‍) എന്നിവയാണ്.
 
തിരുവനന്തപുരം നഗരം തലസ്ഥാന നഗരിയെന്ന നിലയ്ക്ക് ചരിത്രപരമായും സാംസ്കാരികപരമായും കേരളചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ തിരുവനന്തപുരം തിരുവിതാംകൂറിന്റെ തലസ്ഥാനമാക്കിയതോടുകൂടി സ്വാഭാവിക പരിണാമമെന്ന രീതിയില്‍ തിരുവനന്തപുരം സാംസ്കാരിക തലസ്ഥാനമായി മാറി. മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് തിരുവനന്തപുരത്ത് അധിവസിച്ചിരുന്ന സാംസ്കാരിക നായകരില്‍ പ്രധാനികള്‍ കുഞ്ചന്‍ നമ്പ്യാര്‍, ഉണ്ണായി വാര്യര്‍, രാമപുരത്ത് വാര്യര്‍ എന്നിവരായിരുന്നു. തലസ്ഥാന നഗരമായതോടെ തിരുവനന്തപുരം സംഗീത പ്രാധാന്യമുള്ളതായി മാറിയെങ്കിലും കര്‍ണ്ണാടക സംഗീതത്തിന്റെ സുപ്രധാന കേന്ദ്രമായി തിരുവനന്തപുരം മാറിയത് സ്വാതിതിരുനാളിന്റെ കാലത്തോടെയായിരുന്നു. 1782 ല്‍ തിരുവനന്തപുരത്ത് ജനിച്ച രവിവര്‍മ്മന്‍ തമ്പിയായിരുന്നു പില്‍ക്കാലത്ത് പ്രസിദ്ധനായി തീര്‍ന്ന ഇരയിമ്മന്‍ തമ്പി. ഇദ്ദേഹം സ്വാതി തിരുനാളിന്റെ കാലത്തായിരുന്നു ജീവിച്ചിരുന്നത്. ഇദ്ദേഹത്തെ കൂടാതെ വടിവേലുവും സഹോദരന്മാരും കണ്ണയ്യഭാഗവതര്‍, പരമേശ്വര ഭാഗവതര്‍, ഗോവിന്ദമാരാര്‍, വിദ്വാന്‍ രാജരാജവര്‍മ്മ കോയിത്തമ്പുരാന്‍, മാളിയേക്കല്‍ കൃഷ്ണമാരാര്‍ തുടങ്ങി നിരവധി ഗായകരും ഗാനകൃത്തുകളും തിരുവനന്തപുരത്തുണ്ടായിരുന്നു. ചിത്തിരതിരുനാള്‍ മഹാരാജാവിന്റെ കാലത്ത് സ്വാതിതിരുനാളിന്റെ പേരില്‍ തിരുവനന്തപുരത്ത് സ്ഥാപിതമായ കോളേജാണ്. സ്വാതി തിരുനാള്‍ സംഗീത അക്കാദമി (1939). 1885 ല്‍ കിരീടധാരണം ചെയ്ത ശ്രീമൂലം തിരുനാളിന്റെ കാലത്തായിരുന്നു ഇന്ത്യയിലെ ആദ്യത്തെ നിയമനിര്‍മ്മാണ സമിതി (1888 ല്‍) നിലവില്‍ വന്നത്. ആദ്യം 8 അംഗങ്ങളായിരുന്ന നിയമനിര്‍മ്മാണ സമിതി 1904 ല്‍ ശ്രീമൂലം അസംബ്ളി എന്ന പേരില്‍ കുറേക്കൂടി വിശാലമായ ജനപ്രാതിനിധ്യസഭയായിതീര്‍ന്നു.

 

ഉത്സവ പ്രധാനമാണ് നഗരത്തിലെ സാംസ്കാരിക അന്തരീക്ഷം. നഗരത്തിലെ പ്രധാന ഉത്സവങ്ങളാണ് പത്മനാഭക്ഷേത്രത്തിലെ ആറാട്ട്, ആറ്റുകാല്‍ പൊങ്കാല, കൊഞ്ചിറവിള പൊങ്കാല, ബീമാപള്ളി ഉറൂസ്, വെട്ടുകാട് പെരുന്നാള്‍ എന്നിവ. ഓണത്തിനോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ വക ടൂറിസം വാരാഘോഷവും തിരുവനന്തപുരത്ത് സ്ഥിരമായി നടന്നുവരുന്നു. നഗരത്തില്‍ ചെറുതും വലുതുമായ ഒട്ടേറെ കലാ-സാംസ്കാരിക സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1837 ല്‍ സ്വാതിതിരുനാളിന്റെ കാലത്താണ് തിരുവനന്തപുരം വാനനിരീക്ഷണ കേന്ദ്രം സ്ഥാപിതമായത്. 1855 ലാണ് തിരുവനന്തപുരം മ്യൂസിയം പ്രവര്‍ത്തനമാരംഭിച്ചത്. 1857 സെപ്തംബറില്‍ മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. മ്യൂസിയം വളപ്പിലെ അതിമനോഹരമായ കെട്ടിടമായ നേപ്പിയര്‍ മ്യൂസിയം1880-നടുത്ത് പൂര്‍ത്തിയായി. 1829 ല്‍ ബ്രിട്ടീഷ് റസിഡന്റായിരുന്ന കേണല്‍ എഡ്വേര്‍ഡ് കഡോഗന്‍ ആണ് തിരുവനന്തപുരം പബ്ളിക് ലൈബ്രറി സ്ഥാപിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ സ്ഥാപനങ്ങളായ ഭാഷാ ഇന്‍സ്റിറ്റ്യൂട്ട് (1968), സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ് (1983), സംസ്ഥാന ബാല സാഹിത്യ ഇന്‍സ്റിറ്റ്യൂട്ട് (1981), സംസ്ഥാന സര്‍വ്വ വിജ്ഞാനകോശം ഇന്‍സ്റിറ്റ്യൂട്ട് (1976), എസ്.എം.എസ്.എം.ഇന്‍സ്റിറ്റ്യൂട്ട് എന്നിവ നഗരത്തില്‍ സ്ഥിതി ചെയ്യുന്നു. കേരളത്തിന്റെ എന്നല്ല ഇന്ത്യയുടെ തന്ന സാസ്ക്കാരിക വളര്‍ച്ചയ്ക്ക് നിസ്തുലമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള നാരായണ ഗുരു ,ചട്ടമ്പി സ്വാമികള്‍, അയ്യന്‍കാളി എന്നിവര്‍ ഈ പ്രദേശത്തിന്റെ സാമൂഹ്യ ജീവിതത്തില്‍ ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 1936 നവംബര്‍ 12 ന് തിരുവിതാംകൂര്‍ രാജാവായിരുന്ന ചിത്തിരതിരുനാള്‍ തന്റെ സുപ്രസിദ്ധമായ ക്ഷേത്ര പ്രവേശന വിളംബരം വഴി തിരുവിതാംകൂറിലെ ക്ഷേത്രങ്ങള്‍ എല്ലാ ജാതിക്കാര്‍ക്കും വേണ്ടി തുറന്നു കൊടുത്തത് അയിത്തോച്ചാടന രംഗത്തെ വിപ്ളവകരമായ നടപടിയായി കണക്കാക്കുന്നു.