Global Environment Fund
- 'ജെഫ്' എന്ന് ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ പദ്ധതി സുസ്ഥിര നഗര ഗതാഗത പദ്ധതി (Sustainable Urban Transport Project) നടപ്പിലാക്കുന്നതിന് വേണ്ടി യുണൈറ്റഡ് നാഷന്‍സ് വികസന പദ്ധതിയും ലോകബാങ്കും സംയുക്തമായാണ് വിഭാവനം ചെയ്തിട്ടുള്ളത്. കേന്ദ്രസര്‍ക്കാര്‍ വഴിയാണ് ഈ പദ്ധതിക്കുവേണ്ട നിര്‍ദ്ദേശങ്ങള്‍ തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ചത്. റോഡുകളുടെ വികസനം, കാല്‍നടയാത്രക്കാര്‍ക്ക് വേണ്ട സൌകര്യങ്ങള്‍, മലിനവായു വിസര്ജ്ജിക്കാത്ത നഗരപ്രദേശ ഗതാഗതം എന്നിവയാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
- യു.എന്‍.ഡി.പി.യുടേയും ലോകബാങ്കിന്റെയും ആഭിമുഖ്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ വിഭാവനം ചെയ്തിട്ടുള്ള ജെഫ് എന്ന പദ്ധതിയില്‍ സി.എം.പി.യില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രോജക്ടുകള്‍ ഉള്‍പ്പെടുത്താവുന്നതാണ്. ജെഫ് എന്ന പദ്ധതിയ്ക്കു വേണ്ടി 395 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഒരു പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ താഴെ പറയുന്ന പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
(1) തിരുവനന്തപുരം ഇന്റര്‍ഗ്രേറ്റഡ് മാസ്സ് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം (TIMTS). ഈ പദ്ധതി മൂന്ന് ഘട്ടമായി കഴക്കൂട്ടം മുതല്‍ ബാലരാമപുരം വരെ ബസ്സ് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം (ഹൈ കപ്പാസിറ്റി ബസ് ട്രാന്‍സ്പോര്‍ട്ട് - ഇത് ഒരു മുന്‍ പഠനത്തില്‍ ശുപാര്‍ശ ചെയ്തിരുന്നതാണ്)
• ഉള്ളൂര്‍ - കരമന (കിഴക്കേകോട്ട വഴി 7.30 കി.മീ)
• ഉള്ളൂര്‍ - കഴക്കൂട്ടം 6.72 കി.മീ
• കരമന - ബാലരാമപുരം 12.18 കി.മീ
(കിഴക്കേകോട്ട - എയര്‍പോര്‍ട്ട് ലിങ്ക് ഉള്‍പ്പെടെ)
(2) ചാല - തമ്പാനൂര്‍ ഭാഗം ഉള്‍പ്പെടുത്തി കാല്‍നട യാത്രക്കാര്‍ക്കുള്ള സൌകര്യങ്ങള്‍
(3) വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൌകര്യങ്ങള്‍ - ജെഫ് പദ്ധതി പ്രകാരം കണക്കാക്കപ്പെടുന്ന 395 കോടി രൂപയുടെ എസ്റ്റിമേറ്റില്‍ 130 കോടി രൂപ കേന്ദ്രസര്‍ക്കാരിന്റെ വിഹിതമായും 21.80 കോടി രൂപ സംസ്ഥാന വിഹിതമായും ലഭിക്കുന്നതാണ്. ബാക്കി വരുന്ന 242.55 കോടി രൂപയില്‍ ജെഫിന്റെ ഭാഗമായുള്ള ഗ്രാന്റും ലോകബാങ്കിന്റെ വായ്പയും നഗരസഭ വഹിക്കേണ്ട തുകയും ഉള്‍പ്പെടുന്നു. ഇതെല്ലാം എത്രയാണെന്ന് വിശദമായി ഇപ്പോള്‍ തന്നെ കണക്കാക്കിയിട്ടില്ല. ഈ പദ്ധതി കേന്ദ്രസര്‍ക്കാര്‍ ‘ജെഫ്’-ന് സമര്‍പ്പിച്ചതിന് ശേഷം കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ മാത്രമേ വിശദാംശങ്ങള്‍ ലഭ്യമാകുകയുള്ളു.
- ‘ജെഫ്’എന്ന പദ്ധതിയ്ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ രാജ്യത്തുള്ള ഒമ്പത് നഗരങ്ങളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. അതില്‍ ഒന്നാണ് തിരുവനന്തപുരം. സമാനമായ 30.25 കോടി രൂപ ചെലവുള്ള ഒരു പദ്ധതിയ്ക്ക് 2007 ഏപ്രില്‍ മാസത്തില്‍ നഗരസഭ തത്വത്തില്‍ അംഗീകാരം നല്കിയിട്ടുണ്ടായിരുന്നു. പ്രസ്തുത പദ്ധതിയില്‍ മാസ്സ് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റവും ചേര്‍ത്ത് 395 കോടി രൂപയുടെ പദ്ധതിയായിട്ടാണ് കെ.എസ്.യു.ഡി.പി. പ്രോജക്ട് ഡയറക്ടര്‍ വിഭാവനം ചെയ്ത് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്തിട്ടുള്ളത്.
- നഗരസഭ പാസ്സാക്കിയ 2008-09 വര്‍ഷത്തെ ബഡ്ജറ്റില്‍ ഈ പദ്ധതിയ്ക്കായി 7 കോടി രൂപ നഗരസഭാ വിഹിതമായി വകയിരുത്തിയിട്ടുണ്ട്.