Archive - Apr 2011

Date
 • All
 • 1
 • 2
 • 3
 • 4
 • 5
 • 6
 • 7
 • 8
 • 9
 • 10
 • 11
 • 12
 • 13
 • 14
 • 15
 • 16
 • 17
 • 18
 • 19
 • 20
 • 21
 • 22
 • 23
 • 24
 • 25
 • 26
 • 27
 • 28
 • 29
 • 30
Type

April 27th

യോഗാ കേന്ദ്രങ്ങള്‍

കനകക്കുന്നിലുള്ള കേരള സര്‍ക്കാര്‍ സംരംഭമായ കേരളാ സ്റ്റേറ്റ് ജവഹര്‍ ബാലഭവനില്‍ മുതിര്‍ന്നവര്‍ക്കായുള്ള യോഗാ ക്ളാസ്സുകള്‍ നടത്തിവരുന്നു. ശാസ്ത്രീയവും ഫലപ്രദവുമായ യോഗാഭ്യസനത്തിലൂടെ ആരോഗ്യവും കായികക്ഷമതയും നിലനിറുത്തുന്നതോടൊപ്പം വിവിധ രോഗങ്ങള്‍ക്ക് ശമനവും, പരിപൂര്‍ണ്ണ ആരോഗ്യം വീണ്ടെടുക്കുന്നതിനും സാധിക്കുന്നതാണ്.

ഗ്രന്ഥശാലാസംഘം ഓഫീസ്

പബ്ളിക് ലൈബ്രറി വളപ്പിന്റെ ഒരു ഭാഗത്ത് സാംസ്കാരിക പ്രവര്‍ത്തകരുടെ തീര്‍ത്ഥാടനകേന്ദ്രം പോലെ കേരളഗ്രന്ഥശാലാസംഘം (കേരള ലൈബ്രറി കൌണ്‍സില്‍ ആസ്ഥാനം) ഓഫീസ് നിലകൊള്ളുന്നു. നാലായിരത്തിലധികം വരുന്ന ഗ്രന്ഥശാലകളുടെ ഭരണസംവിധാനം നിയന്ത്രിക്കുന്ന കേന്ദ്ര ഓഫീസ് കൂടിയാണിത്. സംഘത്തിന്റെ പ്രസിദ്ധീകരണമായ ‘ഗ്രന്ഥലോക’ത്തിന്റെ ഓഫീസും, പ്രസും, കോണ്‍ഫറന്‍സ് ഹാളും ഓഫീസ് ജീവനക്കാരുമെല്ലാം തിങ്ങിനിറഞ്ഞ ഈ അന്തരീക്ഷം ഒറ്റ നോട്ടത്തില്‍ നാട്ടിന്‍പുറത്തെ വില്ലേജ് ഓഫീസിന്റെ പ്രതീതി ജനിപ്പിക്കും.

ശ്രീചിത്തിരതിരുനാള്‍ ഗ്രന്ഥശാല

ശ്രീചിത്തിരതിരുനാള്‍ ഗ്രന്ഥശാല കേരളത്തിലെ പ്രമുഖ ഗ്രന്ഥശാലകളില്‍ ഒന്നാണ്. ഗ്രന്ഥശാല പ്രസ്ഥാനത്തിനും മലയാള നാടകവേദിക്കും സംഭാവനകളര്‍പ്പിച്ച വായനശാല കേശവപിള്ളയാണ് പ്രസ്തുത ഗ്രന്ഥശാലയുടെ ജീവനും ആത്മാവും. വായനശാലയുടെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും പുതിയ നാടകങ്ങള്‍ അവതരിപ്പിക്കുന്നതില്‍ കേശവപിള്ള ബദ്ധശ്രദ്ധനായിരുന്നു. മലയാള നാടകപ്രസ്ഥാനത്തിന്റേയും പ്രാരംഭകാലശില്പികളില്‍ പ്രമുഖനായ വായനശാല കേശവപിള്ള ശ്രീചിത്തിര തിരുനാള്‍ ഗ്രന്ഥശാലയുടെ സ്ഥാപകന്‍ എന്ന നിലയിലും തികഞ്ഞ പ്രശംസക്കര്‍ഹനായി.
 

ദൃശ്യ ശ്രാവ്യ മാധ്യമങ്ങള്‍

1943-ല്‍ പാളയത്ത് നിന്ന് തിരുവനന്തപുരം റേഡിയോ സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. തുടക്കത്തില്‍ ആഴ്ചയില്‍ ഒരിക്കല്‍ മാത്രമാണ് പ്രക്ഷേപണം ഉണ്ടായിരുന്നത്. 1947 മുതല്‍ ദിവസവും വൈകിട്ട് പ്രക്ഷേപണം തുടങ്ങി. 1950-ല്‍ തിരുവനന്തപുരത്തു നിന്നുമുള്ള റേഡിയോ പ്രക്ഷേപണം ആകാശവാണി ഏറ്റെടുത്ത് ഭക്തിവിലാസം ബംഗ്ളാവില്‍ പ്രവര്‍ത്തനം തുടങ്ങി. 1982-ല്‍ ഒരു കിലോവാട്ട് പവര്‍സ്റ്റേഷനായാണ് തിരുവനന്തപുരത്തെ കുടപ്പനക്കുന്നില്‍ നിന്ന് ദൂരദര്‍ശന്‍ പ്രക്ഷേപണമാരംഭിച്ചത്. 1985-ല്‍ അത് 10 കിലോവാട്ട് പവര്‍സ്റ്റേഷനായി.

പ്രസിദ്ധീകരണങ്ങള്‍

 ലിഖിതങ്ങളുടെ ചരിത്രം
 
ചുരുണകള്‍ - മതിലകം രേഖകള്‍
കടലാസ് പ്രചാരത്തില്‍ വരുന്നതിനു മുന്‍പ് പനയോല മുറിച്ച് പുഴുങ്ങി പാകപ്പെടുത്തി മഞ്ഞള്‍പുരട്ടി ഉണക്കി അതില്‍ നാരായം കൊണ്ടെഴുതിയിരുന്നു. ഇപ്രകാരമുള്ള ഓലക്കരണങ്ങളെ ‘ചുരണകള്‍’ എന്നും സര്‍ക്കാര്‍ രേഖകളെ ‘മതിലകം രേഖകള്‍’ എന്നും വിളിച്ചിരുന്നു. 1863-ല്‍ ആയില്യം തിരുനാള്‍ മഹാരാജാവ് കടുദാസ (കടലാസ്) നിര്‍മ്മിക്കുന്നതിന് മിസ്റ്റര്‍ മിട്ടനെ നിയമിച്ചു.

വിദ്യാഭ്യാസരംഗം

വിദ്യാഭ്യാസ ചരിത്രം

കായികരംഗം

കായികപശ്ചാത്തലംചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയം

കലാസാംസ്കാരിക ചരിത്രം

ചിരപുരാതനമായ സാംസ്കാരിക പാരമ്പര്യമുള്ള ഒരു നഗരമാണ് തിരുവനന്തപുരം. കേരവാട്ടെഴുത്ത് ലിപിള സംസ്ക്കാരത്തിന്റെ വളര്‍ച്ചയ്ക്കു വിലപ്പെട്ട പല സംഭാവനകളും ഈ നഗരത്തിലൂടെ ലഭിച്ചിട്ടുണ്ട്. തിരുവിതാംകൂറില്‍ നിലനിന്നിരുന്ന അതിപുരാതനമായ ലിപികളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു വട്ടെഴുത്ത് ലിപി.