Archive - Articles

സ്ഥാപനങ്ങള്‍ sticky icon

                                                        ഫോണ്‍ നമ്പര്‍

March 31st

പ്രശസ്ത വ്യക്തികള്‍ sticky icon

സ്വാതന്ത്ര്യസമരകാലത്തെ നിവര്‍ത്തന പ്രക്ഷോഭത്തില്‍ ഈ പ്രദേശത്തു നിന്നും നിരവധി പേര്‍ സജീവമായി പങ്കെടുക്കുകയുണ്ടായി. ഈ പ്രദേശത്തുനിന്ന് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത പ്രമുഖവ്യക്തികളായിരുന്നു മുങ്കുഴി മാധവന്‍, വെട്ടൂര്‍ നാരായണന്‍ വൈദ്യര്‍, എന്‍.കുഞ്ഞുരാമന്‍, കൊച്ചു കൃഷ്ണന്‍ എന്നിവര്‍. വര്‍ക്കല രാധാകൃഷ്ണനും, വേളിക്കാടും മറ്റും ഇവിടുത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരായിരുന്നു. ആര്‍ പ്രകാശം ഇവിടുത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്നു.

വ്യവസായ മേഖല sticky icon

വിശാലമായ തീരപ്രദേശം   വര്‍ക്കലയുടെ വ്യാവസായിക  സാമ്പത്തിക മേഖലയെ സ്വാധീനിക്കുന്ന ഒന്നാണ്. മത്സ്യ മേഖലയുമായി ബന്ധപ്പെട്ട് രൂപപ്പെടുന്ന തൊഴിലവസരങ്ങള്‍,കയറ്റുമതിയിലൂടെയുള്ള വരുമാന സാദ്ധ്യത എന്നിവയാണ് ഇവിടുത്തെ ചെറുകിട വ്യവസായങ്ങളുമായി ബന്ധപ്പെട്ട്  ശ്രദ്ധിക്കപ്പെടുന്ന വിഷയങ്ങള്‍. സര്‍ക്കാര്‍തലത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഞണ്ടിന്‍കുഞ്ഞുങ്ങളെ ഉല്പാദിപ്പിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യസംരംഭമായ ഓടയം ചെമ്മീന്‍ ഹാച്ചറി വര്‍ക്കലയിലാണ്  ആറ്റുകൊഞ്ച്, ഞണ്ട്ഹാച്ചറി എന്നിവയാണ് ഇവയില്‍ പ്രമുഖം.

കാര്‍ഷിക മേഖല sticky icon

ഭൂപ്രകൃതിയനുസരിച്ച് ഈ പ്രദേശത്തെ സമതലം, കുന്നിന്‍ പുറം, ഉയര്‍ന്ന സമതലം, താഴ്വര, താഴ്ന്ന വയല്‍, ചെരിവുള്ള പ്രദേശം എന്നിങ്ങനെ ആറായി തരം തിരിക്കാം. മുന്‍സിപ്പാലിറ്റിയുടെ ഏകദേശം 1 ചതുരശ്രകിലോമീറ്ററോളം സമുദ്രതീരവും ബാക്കി ഇടനാടും ആകുന്നു. ഇടനാട് സമുദ്രനിരപ്പില്‍ നിന്നും 20 മീറ്റര്‍ മുതല്‍ 40 മീറ്റര്‍ വരെ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ചരല്‍ കലര്‍ന്ന ചെമ്മണ്ണ്, ചെങ്കല്ല്, വളമുളള മണ്ണ്, മണല്‍, പശിമരാശിമണ്ണ്, കളിമണ്ണ് കലര്‍ന്ന മണ്ണ് എന്നീ ഇനങ്ങളിലുള്ള മണ്ണാണ് ഇവിടെ കണ്ടുവരുന്നത്.