Archive

March 7th, 2011

ആമുഖം

അതി പുരാതനമായ ഒരു ക്ഷേത്ര നഗരമാണ് തിരുവനന്തപുരം. ഭാരത വര്‍ഷത്തിലെ പ്രശസ്തമായ വൈഷ്ണവ ക്ഷേത്രങ്ങളില്‍ 13 എണ്ണം ഇവിടെ സ്ഥിതി ചെയ്യുന്നു. 1000 വര്‍ഷമെങ്കിലും പഴക്കമുള്ള ഭാരതത്തിലെ പ്രാചീനങ്ങളായ പുണ്യനഗരങ്ങളിലൊന്നാണ് തലസ്ഥാന നഗരമായ തിരുവനന്തപുരം. നളന്ദ, തക്ഷശില എന്നിവയ്ക്കു തുല്യമായ ഒരു മഹാപാഠശാലയുടെ ആസ്ഥാനം കൂടിയായിരുന്നു തിരുവനന്തപുരത്തെ കാന്തള്ളൂര്‍ ശാല. 18-ം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തില്‍ ധര്‍മ്മരാജാവിന്റെ (1758-1789) ഭരണകാലത്താണ് തിരുവനന്തപുരം രാജധാനിയായത്.

March 5th

ഹോസ്പ്പിറ്റല്‍ കിയോസ്ക്

ആശുപത്രിയില്‍ നടക്കുന്ന ജനന മരണങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാനും 24 മണിക്കൂറിനുള്ളില്‍ ആശുപത്രി അധികൃതര്‍ മുഖാന്തിരം സെക്ഷന്‍ 12 സര്‍ട്ടിഫിക്ക്റ്റ് നല്‍കുന്നതിനും ഈ സംവിധാനത്തിലൂടെ കഴിയുന്നു.

ജനസേവന കേന്ദ്രം

പൊതുജനങ്ങള്‍ക്ക്  സേവനങ്ങള്‍    സുതാര്യമായി ലഭ്യമാക്കുന്നതിന് നഗരസഭയില്‍ ഒരുക്കിയ സംവിധാനമാണ് ജനസേവന കേന്ദ്രം. മനോഹരമായി ക്രമീകരിച്ചിട്ടുളള ഈ കമ്പ്യൂട്ടര്‍വല്‍ക്കരിച്ച ജനസമ്പര്‍ക്ക സംവിധാനത്തിലൂടെ  നികുതികളും ഫീസുകളും ഒടുക്കുന്നതിനും പൊതുജനങ്ങള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കുന്നതിനും അപേക്ഷകള്‍ സമര്‍പ്പിച്ച് കൈപറ്റ് രസീത് ലഭ്യമാക്കുന്നതിനും മറ്റു സേവന വിവരങ്ങളെ കുറിച്ച് അറിയുന്നതിനും സാധിക്കുന്നു. 2005 ല്‍ നിലവില്‍ വന്ന ഈ സംവിധാനത്തിന്‍റെ ലക്ഷ്യം ജനസേവനം  മെച്ചമാക്കുക എന്നതാണ്.

വിവരണം

രാഷ്ട്രീയ രംഗം