തലസ്ഥാന നഗരം ശുചിത്വ നഗരം

നഗര ശുചീകരണത്തിനു തലസ്ഥാന നഗരം ശുചിത്വ നഗരം എന്ന പദ്ധതി ആവിഷ്ക്കരിച്ചു നടപ്പാക്കി. ശുചിത്വത്തില്‍‍ഇന്ത്യയിലെ രണ്ടാമത്തെ നഗരമാണു തിരുവനന്തപുരം. നഗരത്തിന്റെ മുഖച്ഛായ മാറ്റാനുതകുന്ന നിരവധി പദ്ധതികള്‍‍പൂര്‍ത്തിയാക്കാന്‍ സംസ്ഥാനത്തെ ഏറ്റവും വലിയ കോര്‍പ്പറേഷനായ തിരുവനന്തപുരത്തിനു കഴിഞ്ഞു. മാലിന്യ സംസ്കരണത്തില്‍മറ്റു നഗരസഭകള്‍ക്കും ഇന്ത്യക്കു തന്നെയും മാതൃകയാണു തലസ്ഥാന നഗരസഭ. വര്‍ഷങ്ങള്‍ക്കു മുമ്പാണു പരീക്ഷണാടിസ്ഥാനത്തില്‍നാലു വാര്‍ഡുകളില്‍ മാലിന്യം നീക്കാന്‍നഗരസഭ ശ്രമിച്ചത്. അതു വിജയകരമായി. തുടര്‍ന്ന് എല്ലാ വാര്‍ഡുകളിലേക്കും ഇതു വ്യാപിപ്പിച്ചു. നഗരം ദുര്‍ഗന്ധവും മാലിന്യവും കൊണ്ടു മൂടുന്ന സാഹചര്യം ഒഴിവാക്കുകയാണു പ്രധാന ലക്ഷ്യം.

 

AttachmentSize
Solid waste management bye-law (Draft) 326.14 KB