സമൂഹപങ്കാളിത്ത ഫണ്ട്
- തിരുവനന്തപുരം നഗരസഭ ജെ.എന്‍.എന്‍.യു.ആര്.എം. പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏതാനും ചില നഗര അടിസ്ഥാന സൌകര്യ വികസനപദ്ധതികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.
- മലിനജല നിര്‍മ്മാര്‍ജ്ജനം (സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്‍ / വിപുലീകരണം എന്നിവ)
- ശുദ്ധജല വിതരണം
- ചേരി പരിഷ്കരണം
- നഗരദരിദ്രര്ക്കു വേണ്ടിയുള്ള ഭവന നിര്‍മ്മാണം
- ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനം എന്നിവയാണ് പദ്ധതികള്‍
ഇവകൂടാതെ റോഡുകളുടെ വികസനത്തിനുള്ള ഒരു പദ്ധതി തയ്യാറാക്കി വരുന്നു.
-
തദ്ദേശ സമൂഹങ്ങളുടെ പങ്കാളിത്തത്തോടുകൂടി നടപ്പിലാക്കാവുന്ന ചെറിയ വികസന പദ്ധതികള്‍ സാമൂഹ്യ സംഘടനകള്‍ക്ക് തയ്യാറാക്കി നഗരസഭയുടേയും കേന്ദ്രസര്‍ക്കാരിന്റേയും അനുവാദത്തോടുകൂടി നടപ്പിലാക്കാവുന്ന ഒരു പുതിയ ജെ.എന്‍.എന്‍.ആര്.യു.എം.ന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്. കമ്യൂണിറ്റി പാര്ട്ടിസിപ്പേണ് ഫണ്ട് (സി.പി.ഫണ്ട്) എന്നാണ് പദ്ധതിയുടെ പേര്.
- പദ്ധതി തയ്യാറാക്കുന്നതാര്? നടപ്പിലാക്കുന്നതാര്?
സാമൂഹ്യസംഘടനകള്‍, റസിഡന്‍സ് അസോസിയേഷന്, അയല്‍കൂട്ടം, യൂത്ത്ക്ലബ്, മാര്‍ക്കറ്റ് കമ്മിറ്റി എന്നിവയ്ക്ക് പദ്ധതി തയ്യാറാക്കി നടപ്പിലാക്കാവുന്നതാണ്. ഇങ്ങനെയുള്ള സംഘടനകളുടെ പദ്ധതികളോടൊപ്പം പദ്ധതി പ്രദേശത്തിലെ 51 ശതമാനം വോട്ടര്‍മാര്‍ പദ്ധതിയോട് യോജിപ്പ് പ്രഖ്യാപിച്ച രേഖയും സമര്‍പ്പിക്കണം. പദ്ധതിയില്‍ ബന്ധപ്പെട്ട കൌണ്‍സിലറുടെ ഒപ്പോടുകൂടി വേണം ബന്ധപ്പെട്ട അധികാരികള്‍ക്ക് സമര്‍പ്പിക്കേണ്ടത്.
വാര്‍ഡ് കമ്മറ്റികള്‍ മുഖേനയും പദ്ധതികള്‍ സമര്‍പ്പിക്കാവുന്നതാണ്. വാര്‍ഡ് കമ്മിറ്റിയുടെ തീരുമാനവും പദ്ധതി പ്രദേശത്തിലെ പകുതി ശതമാനം വോട്ടര്‍മാര്‍ പദ്ധതിയോട് യോജിച്ചു പ്രഖ്യാപിച്ച രേഖയും സമര്‍പ്പിക്കുന്നു.
പദ്ധതിയുടെ 10 ശതമാനം തുക പദ്ധതി പ്രദേശത്തിലെ ആളുകള്‍ വഹിക്കേണ്ടതാണ്. (നഗരദരിദ്രര്‍ താമസിക്കുന്ന സ്ഥലമാണെങ്കില്‍ 5 ശതമാനം മതിയാകുന്നതാണ്). - എന്തെല്ലാം പദ്ധതികള്‍ ഉള്‍പ്പെടുത്താനാകും ?
• കുടിവെള്ള വിതരണം/സംഭരണം
• വിവിധോദ്ദേശ്യ കമ്മ്യൂണിറ്റി സെന്റര്‍
• ചെറിയ പച്ചക്കറി ചന്ത
• വഴിയോര കച്ചവടക്കാര്‍ക്കുള്ള സൌകര്യം
• കൌണ്സലിംഗ് സെന്റര്‍
•അടുത്തുള്ള സ്കൂളിനടുത്ത് ഗതാഗത സേഫ്റ്റി പദ്ധതികള്‍
• മാലിന്യ സംഭരണ/നിര്‍മ്മാര്‍ജ്ജന സംവിധാനം
• പാരമ്പര്യേതര ഊര്ജ്ജസംവിധാനം തുടങ്ങിയവകൂടാതെ വെള്ളക്കെട്ട് നിവാരണം, വഴിയുണ്ടാക്കുക / വഴി വീതികൂട്ടി പണിയുക (സ്ഥലം സൌജന്യമായി വിട്ടുകിട്ടിയാല്‍), ചെറിയ കള്‍വര്‍ട്ട് / അഴുക്ക്ചാല്‍ നിര്‍മ്മാണം എന്നിവ ഉള്‍പ്പെടുത്താന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നു. -
എത്ര വലിയ പദ്ധതി ആകാം?
പരമാവധി 10 ലക്ഷം രൂപ വരെയുള്ള പദ്ധതികള്‍ ആകാവുന്നതാണ്. കമ്മ്യൂണിറ്റി പങ്കാളിത്ത തുകയായ 10 ശതമാനം ഈ പദ്ധതിക്കുവേണ്ടിയുള്ള പ്രത്യേക ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപിച്ചതിന് ശേഷം മാത്രമേ പദ്ധതി തുകയുടെ 50 ശതമാനം നഗരസഭയില്‍ നിന്ന് ലഭിക്കുകയുള്ളൂ. -
പദ്ധതി തയ്യാറാക്കല്‍
• പദ്ധതി റിപ്പോര്‍ട്ട് ഇംഗ്ലീഷില്‍ ആയിരിക്കണം
• 20 പേജുകള്‍ വരെയാകാം
• പദ്ധതി റിപ്പോര്‍ട്ടിന്റെ രണ്ടു കോപ്പി വീതം നഗരസഭയ്ക്കും പ്രോജക്ട് അപ്രൈസല്‍ കമ്മിറ്റിയ്ക്കും നല്‍കേണ്ടതാണ്
• (മേല്‍വിലാസം: ജോയിന്റ് സെക്രട്ടറി, അര്‍ബന്‍ ഡെവലപ്പ്മെന്റ് മിഷന് ഡയറക്ടറേറ്റ് (ജെ.എന്‍.എന്‍.യു.ആര്. എം), മിനിസ്ട്രി ഓഫ് അര്‍ബന്‍ ഡെവലപ്പ്മെന്റ്, നിര്മന് ഭവന്, ന്യൂഡല്‍ഹി - 110001)
• റിപ്പോര്‍ട്ട് എ4 സൈസ്സ് പേപ്പറില്‍ ടൈപ്പ് ചെയ്യണം.
പദ്ധതിയും പദ്ധതി നടപ്പിലാക്കുന്ന ഏജന്‍സിയും അംഗീകരിച്ചുള്ള പൊതുജന സമ്മതപത്രം കൂടി സമര്‍പ്പിക്കേണ്ടതാണ്. -
പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ വേണ്ട മറ്റ് പത്രങ്ങള്‍
• സംഘടനയുടെ ഘടന, രജിസ്ട്രേഷന് എന്നിവയെ സംബന്ധിച്ച വിവരങ്ങള്‍
• ബൈലോയുടെ പകര്‍പ്പ്
• പദ്ധതി പ്രദേശങ്ങളിലെ ആളുകളുമായി ചര്‍ച്ച ചെയ്തതിന്റെ രേഖ
• പദ്ധതി പ്രദേശങ്ങളിലെ ആളുകള്‍ അംഗീകരിച്ച രേഖ
• പദ്ധതി സമര്‍പ്പിക്കാന്‍ അധികാരപ്പെടുത്തിയ രേഖ
• പദ്ധതി നടത്തിപ്പിന് ചുമതലപ്പെടുത്തിയ ആളുകളുടെ വിവരം
• സംഘടനയുടെ കാര്യനിര്‍വാഹ സമിതി അംഗങ്ങളുടെ പേര്, തൊഴില്‍, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ
• കഴിഞ്ഞ 3 വര്‍ഷത്തെ ഓഡിറ്റ് ചെയ്ത കണക്ക്