കാര്‍ഷിക മേഖല

By master - Posted on 31 March 2011

ഭൂപ്രകൃതിയനുസരിച്ച് ഈ പ്രദേശത്തെ സമതലം, കുന്നിന്‍ പുറം, ഉയര്‍ന്ന സമതലം, താഴ്വര, താഴ്ന്ന വയല്‍, ചെരിവുള്ള പ്രദേശം എന്നിങ്ങനെ ആറായി തരം തിരിക്കാം. മുന്‍സിപ്പാലിറ്റിയുടെ ഏകദേശം 1 ചതുരശ്രകിലോമീറ്ററോളം സമുദ്രതീരവും ബാക്കി ഇടനാടും ആകുന്നു. ഇടനാട് സമുദ്രനിരപ്പില്‍ നിന്നും 20 മീറ്റര്‍ മുതല്‍ 40 മീറ്റര്‍ വരെ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ചരല്‍ കലര്‍ന്ന ചെമ്മണ്ണ്, ചെങ്കല്ല്, വളമുളള മണ്ണ്, മണല്‍, പശിമരാശിമണ്ണ്, കളിമണ്ണ് കലര്‍ന്ന മണ്ണ് എന്നീ ഇനങ്ങളിലുള്ള മണ്ണാണ് ഇവിടെ കണ്ടുവരുന്നത്. നെല്ല് ,തെങ്ങ്,വിവിധ പച്ചക്കറികള്‍ എന്നിവയാണ് ഇവിടത്തെ പ്രധാന  കൃഷി കള്‍