വ്യവസായ മേഖല

By master - Posted on 31 March 2011

വിശാലമായ തീരപ്രദേശം   വര്‍ക്കലയുടെ വ്യാവസായിക  സാമ്പത്തിക മേഖലയെ സ്വാധീനിക്കുന്ന ഒന്നാണ്. മത്സ്യ മേഖലയുമായി ബന്ധപ്പെട്ട് രൂപപ്പെടുന്ന തൊഴിലവസരങ്ങള്‍,കയറ്റുമതിയിലൂടെയുള്ള വരുമാന സാദ്ധ്യത എന്നിവയാണ് ഇവിടുത്തെ ചെറുകിട വ്യവസായങ്ങളുമായി ബന്ധപ്പെട്ട്  ശ്രദ്ധിക്കപ്പെടുന്ന വിഷയങ്ങള്‍. സര്‍ക്കാര്‍തലത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഞണ്ടിന്‍കുഞ്ഞുങ്ങളെ ഉല്പാദിപ്പിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യസംരംഭമായ ഓടയം ചെമ്മീന്‍ ഹാച്ചറി വര്‍ക്കലയിലാണ്  ആറ്റുകൊഞ്ച്, ഞണ്ട്ഹാച്ചറി എന്നിവയാണ് ഇവയില്‍ പ്രമുഖം. തിരുവനന്തപുരം ജില്ലയിലെ മത്സ്യകര്‍ഷകര്‍ക്കായി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഓടയം ചെമ്മീന്‍ ഹാച്ചറിയില്‍  അക്വേറിയംകോംപ്ലക്‌സ് ആരംഭിക്കുന്നത് ഇവിടുത്തെ വ്യാവസായിക മേഖലയുടെ പുരോഗതിയെ സൂചിപ്പിക്കുന്നു. മുനിസിപ്പല്‍ പ്രദേശത്തെ മറ്റു  ഇടത്തരം വ്യവസായങ്ങളാണ് ശ്രീ ഗണേഷ് ഇന്‍ഡസ്ട്രീസ്,ഹീര ഇന്‍ഡസ്ട്രീസ്,രേവതി  ഇന്‍ഡസ്ട്രീസ് ,എം,എ.ആര്‍ ഇന്‍ഡസ്ട്രീസ് എന്നിവ