ഇന്‍കം ടാക്സ്

തിരുവനന്തപുരം നഗരത്തില്‍ ഇന്‍കം ടാക്സുമായി ബന്ധപ്പെട്ട് മൂന്നു പ്രധാന ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു. ഒന്നു കവടിയാറിലും മറ്റൊന്നു പേരൂര്‍ക്കടയിലും മൂന്നാമത്തേത് പേട്ടയിലും സ്ഥിതി ചെയ്യുന്നു. ഹെഡ് ക്വാര്‍ട്ടേഴ്സ് ഓഫ് ചീഫ് കമ്മീഷണര്‍ ഓഫ് ഇന്‍കം ടാക്സ് ഓഫീസ്, കമ്മീഷണര്‍ ഓഫ് ഇന്‍കം ടാക്സ് ഓഫീസ് എന്നിവ കവടിയാറില്‍ പ്രവര്‍ത്തിക്കുന്നു. ഇത് കൂടാതെ അഡീഷണല്‍ കമ്മീഷണര്‍ ഓഫ് ഇന്‍കം ടാക്സ് റേഞ്ച് - ഫസ്റ്റ് സാലറി സര്‍ക്കിള്‍ ഓഫീസും അനുബന്ധമായി ഉണ്ട്.
അഡീഷണല്‍ കമ്മീഷണര്‍ ഓഫ് റേഞ്ച് - സെക്കന്റ് സാലറി സര്‍ക്കിള്‍ ഓഫീസ് പേരൂര്‍ക്കടയില്‍ പ്രവര്‍ത്തിക്കുന്നു. ബന്ധപ്പെട്ട ടെലഫോണ്‍ നമ്പരുകള്‍ :

കവടിയാര്‍ :  0471- 2433732
പേരൂര്‍ക്കട :  0471- 2434628

സെന്റര്‍ ഫോര്‍ ടാക്സേഷന്‍ സ്റ്റഡീസ് പാപ്പനംകോടിന് സമീപം കൈമനത്താണ് സ്ഥിതി ചെയ്യുന്നത്. ധനകാര്യമന്ത്രിയാണ് ഇതിന്റെ ചെയര്‍മാന്‍. കമ്മീഷണര്‍ ഓഫ് ടാക്സസ് ആണ് വൈസ് ചെയര്‍മാന്‍.

ഫോണ്‍:             04712321252,2490278.
ഫാക്സ്:               0471-2491189
ഇമെയില്‍‌:          ctstvpm@sancharnet.in

വെബ്സൈറ്റ്:      www.keralacts.com