ജനസേവനകേന്ദ്രം/അന്വേഷണ വിഭാഗം

തിരുവനന്തപുരം നഗരസഭ പൊതുജനങ്ങള്‍ക്ക് പ്രദാനം ചെയ്യുന്ന സേവനങ്ങളുടെ കാര്യക്ഷമതയും വേഗതയും വര്‍ദ്ധിപ്പിക്കുന്നതിനായി കമ്പ്യൂട്ടര്‍വല്‍ക്കരിച്ച കൌണ്ടറുകള്‍ ക്രോഡീകരിച്ച് ജനസേവനകേന്ദ്രം/അന്വേഷണ വിഭാഗം പ്രവര്‍ത്തിക്കുന്നു.. നഗരസഭ പ്രാധാനകാര്യാലയത്തിന്റെ താഴത്തെ നിലയില്‍ മുന്‍വശത്ത് വലതു ഭാഗത്തായി ജനസേവന കേന്ദ്രവും സുതാര്യ ഇന്‍ഫര്‍മേഷന്‍ സെന്ററും പ്രവര്‍ത്തിക്കുന്നു.

ലഭ്യമാകുന്ന സേവനങ്ങള്‍ :-

    * പൊതുജനങ്ങള്‍ക്കാവശ്യമായ നഗരസഭാ സംബന്ധമായ വിവരങ്ങള്‍ നല്‍കുന്നു.
       * വിവിധ അപേക്ഷാ ഫോറങ്ങളുടെ വില്‍പ്പന.
       * പൊതുജനങ്ങളില്‍ നിന്നുളള എല്ലാ അപേക്ഷകളും തപാലുകളും സ്വീകരിച്ച് കൈപ്പറ്റ് രസീത് നല്‍കുന്നു.
     * നഗരസഭയില്‍ ഒടുക്കേണ്ട എല്ലാ തുകകളും ചെക്കുകളും (നികുതികള്‍, വാടക, ലൈസന്‍സ് ഫീ, വിവിധ സേവനങ്ങള്‍ക്കുളള ഫീസ് മുതലായവ) സ്വീകരിക്കുന്നു.
   * ജനന മരണ സര്‍ട്ടിഫിക്കറ്റുകളുടെയും വിവാഹ സര്‍ട്ടിഫിക്കറ്റിന്റെയും അപേക്ഷകളും സ്വീകരിക്കുകയും ടി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം നടത്തുകയും ചെയ്യുന്നു.

എന്‍ക്വയറി കൌണ്ടര്‍ മുഖേന വിതരണം ചെയ്യുന്ന ഫാറങ്ങളും അവയുടെ വില വിവരവും

    * എഗ്രിമെന്റ് ബുക്ക്   - 80 രൂപ
    * ബിള്‍ഡിംഗ് പെര്‍മിറ്റ് - 11 രൂപ
    * റെഗുലററൈസേഷന്‍ - 11 രൂപ
    * ഉടമസ്ഥാവകാശം  മാറ്റുന്നതിനുളള - 11 രൂപ
    * ഡി.ആന്റ്.ഒ ലൈസന്‍സ് ഫോം - 2.50 രൂപ
    * പി.എഫ്.എ. ലൈസന്‍സ് ഫോം  - 2.50 രൂപ
    * സിനിമ റെഗുലേഷന്‍ - 5.50 രൂപ
    * ഇന്‍സ്റലേഷന്‍ മോട്ടോര്‍ - 2.50 രൂപ
    * പി.പി.ആര്‍ - 2.50 രൂപ
    * ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് - 2.00 രൂപ
    * ഡെത്ത് സര്‍ട്ടിഫിക്കറ്റ് - 1.00 രൂപ
    * റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് - 1.00 രൂപ
    * കെട്ടിട നികുതി ചുമത്തുന്നതിലേക്കുളള അപേക്ഷ - 1.00 രൂപ
    * മാര്യേജ് സര്‍ട്ടിഫിക്കറ്റ് - 1.00 രൂപ
    * കംപ്ളീഷന്‍ സര്‍ട്ടിഫിക്കറ്റ് ഫോറം - സൌജന്യം