ലെജിസ്ലേച്ചര്‍

തിരുവിതാകൂറിലെ ജനപ്രാതിനിധ്യസഭകള്‍
  • തിരുവിതാംകൂര്‍ ലെജിസ്ളേറ്റീവ് കൌണ്‍സില്‍ (1888:-1932)
  • ശ്രീമൂലം പോപ്പുലര്‍ അസംബ്ളി (1904:-1932)
  • ശ്രീമൂലം അസംബ്ളി (1933:-1947)
  • ശ്രീ ചിത്രാ സ്റേറ്റ് കൌണ്‍സില്‍ (1933:-1947)
  • 1932:-ലെ തിരുവിതാംകൂര്‍ ലെജിസ്ളേറ്റീവ് റിഫോംസ് റെഗുലേഷന്‍ അനുസരിച്ച് നിയമനിര്‍മ്മാണത്തിന് രണ്ടു സഭകള്‍ രൂപീകരിച്ചു. (28/10/1932)
  • തിരുവിതാംകൂര്‍ റപ്രസന്റേറ്റീവ് ബോഡി (1947:-1949)
  • തിരുവിതാംകൂര്‍ ലെജിസ്ളേറ്റീവ് അസംബ്ളി (1948:-1949)
  • 1949:-ല്‍ തിരു:-കൊച്ചി സംയോജനത്തെ തുടര്‍ന്ന് തിരുവിതാംകൂര്‍ ലെജിസ്ളേറ്റീവ് അസംബ്ളിയെ തിരു:-കൊച്ചി ലെജിസ്ളേറ്റീവ് അസംബ്ളി എന്നും പുനര്‍നാമകരണം ചെയ്തു. തിരു:-കൊച്ചി സംയോജനത്തിനു ശേഷം പ്രിസൈഡിംഗ് ഓഫീസര്‍ പദവി സ്പീക്കര്‍ എന്നാക്കുകയും ചെയ്തു.  തിരു:-കൊച്ചി ലജിസ്ളേറ്റീവ് അസംബ്ളി (1949:-1956) 1956 നവംബര്‍ ഒന്നിന് കേരളം രൂപീകൃതമായതോടെ കേരള നിയമസഭയായി രൂപാന്തരപ്പെട്ടു. 2006:-ല്‍ പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞ് നിലവില്‍ വന്ന ഇപ്പോഴത്തെ നിയമസഭ 12:-ാ മത്തെ കേരളനിയമസഭയാണ്.


നിയമസഭാപ്രവര്‍ത്തനം

തിരുവിതാംകൂറിലെ രാജാവായിരുന്ന ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മ 1885 മുതല്‍ വേണാട് ഭരിച്ചു. നിയമനിര്‍മ്മാണസഭയുടെ രൂപീകരണം ഇദ്ദേഹത്തിന്റെ കാലത്തായിരുന്നു. 1888:-ല്‍ ആണ് നിയമനിര്‍മ്മാണസമിതി രൂപീകരിച്ചത്. 8 അംഗങ്ങള്‍ ഉണ്ടായിരുന്ന സമിതിയില്‍ മൂന്നുപേര്‍ അനൌദ്യോഗിക അംഗങ്ങളായിരുന്നു. 1904:-ശ്രീമൂലം അസംബ്ളി എന്ന പേരില്‍ കുറെക്കൂടി വിശാലമായ ജനപ്രാതിനിധ്യം അവകാശപ്പെടാവുന്ന സഭയായി തീര്‍ന്നു. സംസ്ഥാന നിയമനിര്‍മ്മാണ സഭയില്‍ ഇന്ന് 140 ജനപ്രതിനിധികള്‍ ഉണ്ട്. ഇവര്‍ വിവിധ നിയമസഭാ മ:ണ്ഡലങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരാണ്. കൂടാതെ ആംഗ്ളോ:-ഇന്ത്യന്‍ സമുദായത്തെ പ്രതിനി ധീകരിച്ച് ഒരു ജനപ്രതിനിധിയെ ഗവര്‍ണ്ണര്‍ നോമിനേറ്റ് ചെയ്യുന്നു. കേരളസംസ്ഥാനത്തിന്റെ തലസ്ഥാനമെന്ന നിലയില്‍ കേരള നിയമനിര്‍മ്മാ ണസഭയുടെ ആസ്ഥാനം ഈ നഗരത്തില്‍ സ്ഥിതിചെയ്യുന്നു. സെക്രട്ടറിയേറ്റ് മന്ദിര ത്തിലായിരുന്ന നിയമസഭ കേരളവാസ്തുശില്പ:-സാംസ്കാരികപാരമ്പര്യം    വഴിഞ്ഞൊഴുകുന്ന പുതിയ മന്ദിരത്തിലേക്ക് മാറിയത് 1998 മേയ് മാസത്തിലാണ്. കേരളത്തില്‍ എക്സിക്യൂട്ടീവിന്റേയും ലെജിസ്ളേച്ചറിന്റേയും ആസ്ഥാനം തിരുവനന്തപുരത്താണ്. ജുഡിഷ്യറിയുടെ ആസ്ഥാനം എറണാകുളവും. നിയമസഭാമന്ദിര സമുച്ചയത്തിന് രണ്ട് ബ്ളോക്കുകളുണ്ട്. അസംബ്ളി ബ്ളോക്ക്, അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്ക് എന്നിവ. നിയമസഭ സമ്മേളിക്കുന്നത് അസംബ്ളി ബ്ളോക്കിലാണ്. 1998 ജൂണ്‍ 30 മുതല്‍ നിയമസഭ സമ്മേളിക്കുന്നത് പുതിയ നിയമസഭാമന്ദിരത്തിനുള്ളിലാണ്. ഇന്ത്യയിലെ നാട്ടുരാജ്യങ്ങളില്‍ ആദ്യമായി നിയമനിര്‍മ്മാണസഭയ്ക്ക് രൂപം കൊടുത്ത ചരിത്രമാണ് തിരുവിതാംകൂറിന്റേത്.