മാര്‍ക്കറ്റുകള്‍

86 കടകള്‍ ഒരുമിച്ചു ചേരുന്ന ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഉള്‍പ്പടെയുള്ള നഗരത്തിലെ വിവിധ വ്യാപാര കേന്ദ്രങ്ങള്‍ തിരുവനന്തപുരം നഗരത്തിന്റെ ഉപഭോഗ സംസ്കാരത്തെ വലിയൊരളവില്‍ സ്വാധീനിക്കുന്നതായി കാണാം. ചാല, പാളയം തുടങ്ങി നിരവധി ചരിത്രമുറങ്ങുന്ന മാര്‍ക്കറ്റുകള്‍ നഗരത്തിന്റെ സംസ്കാരത്തിന്റെ മുഖമുദ്ര കൂടെയാണ്. വലിയ മാര്‍ക്കറ്റുകളോടൊപ്പം പ്രധാന കവലകള്‍ കേന്ദ്രീകരിച്ചുള്ള വഴിയോരകച്ചവടം ഇന്നും തിരുവനന്തപുരത്ത് നിത്യ കാഴ്ചയാണ്.

ചാലകമ്പോളം:

നഗരഹൃദയത്തിലെ ചാലകമ്പോളം പ്രധാന ചന്തകളില്‍ ഒന്നാണ്. ചാലറോഡിനു വീതി കൂട്ടിചാല മാര്‍ക്കറ്റ്യതും കമ്പോളം സ്ഥാപിച്ചതും രാജാകേശവദാസനായിരുന്നു. മുസ്ലീങ്ങളും തമിഴ് ബ്രാഹ്മണരും സ്വര്‍ണ്ണ പണിക്കാരും ചാലയുടെ പരിസര പ്രദേശങ്ങളില്‍ തിങ്ങിപാര്‍ക്കുന്നു. തമിഴ്നാട്ടില്‍ നിന്നുമെത്തുന്ന സാധനങ്ങള്‍ ഇറക്കിവയ്ക്കാന്‍ താവളമായി ഉപയോഗിച്ചിരുന്ന ഈ പ്രദേശം വളരെ വേഗം ഒരു തിരക്കേറിയ വ്യാപാരകേന്ദ്രമായി മാറി. തിരുവിതാംകൂറിലെ ആദ്യപോലീസ് സൂപ്രണ്ട് ഒ.എച്ച് ബെന്‍സിലിയുടെ  കാലത്ത് (1908) നഗരത്തെ നടുക്കിയ ചാല ലഹളയ്ക്കു ഇവിടം സാക്ഷ്യം വഹിച്ചു. 1916 ല്‍ “വേമ്പു അയ്യര്‍’ എന്നൊരു ജൌളിവ്യാപാരി  ഒരു മുസ്ലീം യുവാവിനെ തല്ലിയെന്നാരോപിച്ച് മുസ്ളീങ്ങള്‍ പ്രകോപിതരാവുകയും പെട്ടെന്ന് സംഘര്‍ഷം പടര്‍ന്നു വ്യാപിക്കുകയും ചെയ്തു. ഇതിനു ശേഷം 1986 ല്‍ ഹിന്ദുമുസ്ളീം സംഘട്ടനത്തിനും നഗരത്തെ നടുക്കിയ അനിഷ്ട സംഭവങ്ങള്‍ക്കും ചാല വേദിയായി.

പാളയം കണ്ണിമാറ മാര്‍ക്കറ്റ്:

പാര്‍വ്വതി പുത്തനാര്‍ പണിതീര്‍ത്തതു മുതല്‍ തിരുവനന്തപുരത്തെ വ്യാപാര സൌകര്യം വര്‍ദ്ധിച്ചു. അതുകൊണ്ട് തിങ്കളാഴ്ചതോറും കൂടുന്ന വലിയൊരു ചന്ത 1817 ല്‍ തിരുവനന്തപുരത്തു സ്ഥാപിക്കപ്പെട്ടു. ഇപ്പോള്‍ സെക്രട്ടേറിയറ്റും സെന്‍ട്രല്‍ സ്റ്റേഡിയവും നില്ക്കുന്ന ഭാഗത്തായിരുന്നു അത് . 1866-1868 ല്‍ അവിടെ ഹജൂര്‍ കച്ചേരിയുടെ പണി നടന്നതിനാല്‍ ചന്ത അവിടെ നിന്നു പാളയത്തേക്കു മാറ്റി. 1890 ല്‍ അതിന് മദ്രാസ് ഗപേരൂര്‍ക്കട മാര്‍ക്കറ്റ്വര്‍ണറുടെ പേര് നല്‍കി ‘കണ്ണിമാറ മാര്‍ക്കറ്റ്’ ആക്കി .

പേരൂര്‍ക്കട മാര്‍ക്കറ്റ്:
തിരുവനന്തപുരം - ചെങ്കോട്ട റോഡില്‍ പേരൂര്‍ എന്നറിയപ്പെട്ടിരുന്ന സ്ഥലത്താണ് ഇന്നത്തെ പേരൂര്‍ക്കട മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്.

  മണക്കാട് മാര്‍ക്കറ്റ്

മണക്കാട് മാര്‍ക്കറ്റ്
തിരുവനന്തപുരം ആറ്റുകാല്‍ റോഡില്‍ മണക്കാട് എന്ന സ്ഥലത്താണ് (ചിന്‍മയ സ്കൂളിനു സമീപം) മണക്കാട് മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്.

 

പേട്ട മാര്‍ക്കറ്റ് :

തിരുവനന്തപുരത്ത് ചാക്കയ്ക്കു സമീപം പേട്ട (തിരുമധുരപ്പേട്ട) മാര്‍ക്കറ്റ് സ്ഥിതിചെയ്യുന്നു.

ഇടപ്പഴഞ്ഞി മാര്‍ക്കറ്റ് :
തിരുവനന്തപുരത്ത് ഇടപ്പഴഞ്ഞിയ്ക്കു സമീപം ഒരു പ്രധാന മത്സ്യമാര്‍ക്കറ്റ് സ്ഥിതിചെയ്യുന്നു.ഇടപ്പഴിഞ്ഞി മാര്‍ക്കറ്റ്

പേട്ട മാര്‍ക്കറ്റ്