സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്
കേന്ദ്രസര്‍ക്കാരിന്റെ പ്രസിദ്ധീകരണ വിഭാഗത്തിന്റെ മാതൃകയില്‍ രൂപം കൊടുത്ത സ്ഥാപനമാണ് സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്. ഗവേഷണ പ്രധാനമായ ‘സാംസ്കാരിക കേരളം’ എന്ന പ്രസിദ്ധീകരണം വകുപ്പിന്റേതായി പുറത്തുവന്നു. സാംസ്കാരിക മൂല്യമാര്‍ന്ന അപൂര്‍വ്വഗ്രന്ഥങ്ങള്‍ വ്യാഖ്യാന സഹിതം അച്ചടിച്ച് പ്രകാശിപ്പിക്കുക, വിസ്മൃതിയില്‍പ്പെട്ടുപോയ മഹാപുരുഷന്മാരുടെ ജീവചരിത്രങ്ങള്‍ പ്രസിദ്ധീകരിക്കുക, പഴയ സാഹിത്യമൂല്യമാര്ന്ന വിശിഷ്ട ഗ്രന്ഥങ്ങള്‍ പുന:പ്രകാശനം ചെയ്യുക ഇവയാണ് ഈ വകുപ്പിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ .