റോഡ്-റെയില്‍ സംവിധാനം

റെയില്‍വേയും അനന്തപുരിയും
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനും, ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റേഷനും റോഡിനഭിമുഖമായി നിലകൊള്ളുന്നു. കുറച്ചകന്നുമാറി 1979-ല്‍ സ്ഥാപിച്ച റെയില്‍വേ ഡിവിഷണല്‍ ഓഫീസും സ്ഥിതിചെയ്യുന്നു. 1931 നവംബര്‍ നാലിന് തികച്ചും ചതുപ്പുനിലമായിരുന്ന തമ്പാനൂര്‍ സജ്ജമാക്കി കൊല്ലം ചാക്ക ലൈനിലേക്ക് ദീര്‍ഘിപ്പിച്ചു. കൊല്ലം-തിരുവനന്തപുരം ആദ്യം മീറ്റര്‍ഗേജ് ആയിരുന്നത് പിന്നീട് ബ്രോഡ്ഗേജാക്കി മാറ്റുകയും അതിന്റെ ഉദ്ഘാടന കര്‍മ്മം 1976 സെപ്തംബര്‍ 13 ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നിര്‍വ്വഹിക്കുകയും ചെയ്തു. ചരക്കു കൊണ്ടുപോകുന്നതിനും ദൂരയാത്രയ്ക്കും റെയില്‍വേയാണ് മുഖ്യ മാര്‍ഗ്ഗം. റെയില്‍വേ ഡിവിഷന്‍ സ്ഥാപിക്കുന്നതിനു മുന്‍പ് തിരു. സ്റ്റേഷന്‍ മധുര ഡിവിഷന്റെ ഭാഗമായിരുന്നു. മധുരയിലും ഒലവക്കോട്ടും നിന്ന് കുറെ ഭാഗങ്ങള്‍ ചേര്‍ത്താണ് തിരു. ഡിവിഷനു രൂപം കൊടുത്തത്. ഈ ഡിവിഷന്‍ സതേണ്‍ റെയില്‍വേയുടെ നിയന്ത്രണത്തിലാണ്.

തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍
അന്തര്‍സംസ്ഥാന ട്രെയിന്‍ സര്‍വ്വീസ് ഉള്‍പ്പെടെ നിരവധി ട്രെയിനുകള്‍ ദിവസേന വന്നുചേരുകയും പുറപ്പെടുകയും ചെയ്യുന്ന റെയില്‍വേ സ്റ്റേഷനാണ് തലസ്ഥാന നഗരമായ തിരുവനന്തപുരത്തെ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍. തമ്പാനൂരില്‍ ബസ് സ്റ്റേഷനടുത്തായാണ് റെയില്‍വേ സ്റ്റേഷന്‍ സ്ഥിതിചെയ്യുന്നത്. രാജ്യത്തിന്റെ ഇതരഭാഗങ്ങളെ തിരുവനന്തപുരവുമായി ബന്ധിപ്പിക്കുന്ന ബ്രോഡ്ഗേജ് റെയില്‍വേ ലൈന്‍ 1976-ല്‍ നിലവില്‍ വന്നു. തിരുവനന്തപുരം കൊല്ലം പാതയുടെ ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായി കഴിഞ്ഞു. 82 കി.മീറ്ററോളം റെയില്‍വേ ലൈനാണ് തിരുവനന്തപുരം ജില്ലയിലൂടെ കടന്നു പോകുന്നത്. തിരുവനന്തപുരത്ത് അഞ്ച് പ്ളാറ്റ്ഫോമുകളുള്ള സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നും സംസ്ഥാന അതിര്‍ത്തിയായ പാറശ്ശാല വഴി കന്യാകുമാരി വരെ തെക്കോട്ട് ട്രെയിന്‍ ഗതാഗതമുണ്ട്. ജില്ലയില്‍ 20 ഓളം റെയില്‍വേ സ്റ്റേഷനുകള്‍ ഉണ്ട്. ഇതില്‍ അഞ്ചോളം റെയില്‍വേ സ്റ്റേഷനുകള്‍ (തിരുവനന്തപുരം സെന്‍ട്രല്‍, പേട്ട, കൊച്ചുവേളി ടെര്‍മിനസ്, വേളി, നേമം) നഗരത്തിനുള്ളില്‍ തന്നെയാണ്. കമ്പ്യൂട്ടര്‍ റിസര്‍വേഷന്‍ ഉള്ള തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചും റിസര്‍വ്വേഷന്‍ ചെയ്യാവുന്നതാണ്. നഗരത്തിലെ സ്ഥലപരിമിതിയും വര്‍ദ്ധിച്ചുവരുന്ന തിരക്കും ഹേതുവായാണ് കൊച്ചുവേളി കേന്ദ്രീകരിച്ചു പുതിയ റെയില്‍വേ ടെര്‍മിനസ് സ്ഥാപിച്ചത്. ഇന്ന് ഇന്ത്യയിലെ പല വന്‍നഗരങ്ങളിലേക്കുമുള്ള ദീര്‍ഘദൂരട്രെയിനുകള്‍ കൊച്ചുവേളി ടെര്‍മിനസില്‍ നിന്നുമാണ് പുറപ്പെടുന്നത്.

ഡിവിഷണല്‍ ഓഫീസ്, സതേണ്‍ റെയില്‍വേ
സതേണ്‍ റെയില്‍വേയുടെ കീഴില്‍ തിരുവനന്തപുരം ആസ്ഥാനമാക്കി റെയില്‍വേ ഡിവിഷന്‍ രൂപീകരിച്ചതോടെ തിരുവനന്തപുരത്ത് റെയില്‍വേ ഡിവിഷണല്‍ ഓഫീസ് സ്ഥാപിക്കപ്പെട്ടു. റെയില്‍വേ ഡിവിഷന്‍ സ്ഥാപിക്കുന്നതിനു മുന്‍പ് തിരുവനന്തപുരം സ്റേഷന്‍ മധുര ഡിവിഷന്റെ ഭാഗമായിരുന്നു. മധുരയിലും ഒലവക്കോട്ടും നിന്ന് കുറെ ഭാഗങ്ങള്‍ ചേര്‍ത്താണ് തിരുവനന്തപുരം ഡിവിഷനു രൂപം കൊടുത്തത്. ഇതോടെ തിരുവനന്തപുരം കേന്ദ്രീകരിച്ച് റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡും നിലവില്‍ വന്നു.  ഈ ഡിവിഷന്‍ സതേണ്‍ റെയില്‍വേയുടെ നിയന്ത്രണത്തിലാണ്. ഡിവിഷണല്‍ റെയില്‍വേ മാനേജരുടേയും അഡീഷണല്‍ ഡിവിഷണല്‍ റെയില്‍വേ മാനേജരുടേയും മേല്‍നോട്ടത്തിലാണ് ഡിവിഷണല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.   
ഫോണ്‍:-0471 2325828,2325468

റെയില്‍വേ - ഫോണ്‍ നമ്പരുകള്‍ 

ജനറല്‍ ഇന്‍ഫര്‍മേഷന്‍   131
റിസര്‍വേഷന്‍ എന്‍ക്വയറീസ്   132
റെയില്‍വേ പോലീസ് അസിസ്റന്റ് റെയില്‍ അലര്‍ട്ട്   9846200100
ട്രെയിന്‍ അറൈവല്‍സ് (റെക്കോര്‍ഡഡ്)  133
റയില്‍വേ ഹോസ്പിറ്റല്‍  0471  2478739
പാര്‍സല്‍ ഓഫീസ്   0471  2331564
ടിക്കറ്റ് റിസര്‍വേഷന്‍ ഓഫീസ് സെന്‍ട്രല്‍ സ്റേഷന്‍  0471  2334680
പട്ടം  0471  2542130
റെയില്‍വേ സ്റേഷനുകള്‍
തിരുവനന്തപുരം സെന്‍ട്രല്‍ സ്റേഷന്‍   0471  2323066
പേട്ട സ്റേഷന്‍  0471  2470181
കൊച്ചുവേളി  0471  2500646
നേമം  
റിസര്‍വേഷന്‍ & ബര്‍ത്ത് അവയിലബിലിറ്റി
 ഇന്‍ഫര്‍മേഷന്‍ (ഇംഗ്ളീഷ്)  1361
 ഇന്‍ഫര്‍മേഷന്‍ (മലയാളം) 1363
 ഇന്‍ഫര്‍മേഷന്‍ (ഹിന്ദി) 1362
 
റോഡ് ഗതാഗതം

കെ.എസ്.ആര്‍.ടി.സി സെന്‍ട്രല്‍ ബസ് സ്റേഷന്‍, തമ്പാനൂര്‍
ട്രാന്‍സ്പോര്‍ട്ട് ഡിപ്പോകള്‍
ഗതാഗത ചരിത്രം

കെ.എസ്.ആര്‍.ടി.സി സെന്‍ട്രല്‍ ബസ് സ്റേഷന്‍ , തമ്പാനൂര്‍
റോഡ് ഗതാഗതരംഗത്ത് ഏറ്റവും സുപ്രധാന പൊതുമേഖലാ സ്ഥാപനമാണ് കെ.എസ്.ആര്‍.ടി.സി. സ്വകാര്യ ബസ് കമ്പനികള്‍ ഈ രംഗത്ത് തിരുവനന്തപുരം നഗരപ്രദേശത്തിനുളളില്‍ മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. ദീര്‍ഘദൂര ബസ് സര്‍വ്വീസു കളുള്‍പ്പെടെ അന്തര്‍സംസ്ഥാന ബസ് സര്‍വ്വീസുകള്‍ വരെ തിരുവനന്തപുരത്തെ സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സിയുടെ നിയന്ത്രണത്തിലാണ്. തമിഴ്നാട്ടിലെ നഗരങ്ങളില്‍ നിന്നു തിരുവനന്തപുരത്തേക്ക് സര്‍വ്വീസ് നടത്തുന്ന തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്റെ ബസുകളും ഈ രംഗത്തുണ്ട്. അനന്തപുരിയുടെ ഹൃദയഭാഗമായ തമ്പാനൂരില്‍ റെയില്‍വേ സ്റേഷനഭിമുഖമായാണ് കെ.എസ്.ആര്‍.ടി.സി യുടെ സെന്‍ട്രല്‍ ബസ് സ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും വിവിധ ദിശകളിലേക്ക് പോകുന്ന ബസുകള്‍ക്കായി പ്രത്യേകം പ്രത്യേകം പ്ളാറ്റ്ഫോമുകളുണ്ട്. ബാംഗ്ളൂര്‍, മദ്രാസ് തുടങ്ങിയ നഗരങ്ങളിലേക്കും കൂടാതെ കേരളത്തിലെ മിക്ക നഗരങ്ങളിലേക്കും ഇവിടെ നിന്നു സര്‍വ്വീസുണ്ട്. യാത്ര ബുക്ക് ചെയ്യുന്നതിനായി കമ്പ്യൂട്ടര്‍ റിസര്‍വേഷന്‍ സൌകര്യമുളള പ്രത്യേക കൌണ്ടര്‍ പ്രവര്‍ത്തിക്കുന്നു. കെ.എസ്.ആര്‍.ടി.സി യുടെ ‘ഗരുഡ’ എയര്‍കണ്ടീഷന്‍ഡ് ബസുകള്‍ ബാംഗ്ളൂര്‍, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.
നഗരപ്രദേശത്തിനുളളില്‍ മാത്രം സര്‍വ്വീസ് നടത്തുന്നതിനായി കെ.എസ്.ആര്‍.ടി.സി യുടെ സിറ്റി സര്‍വ്വീസുകള്‍ക്ക് നഗരത്തില്‍ വിവിധ സ്ഥലങ്ങളിലായി നിരവധി ബസ് സ്റേഷനുകള്‍ വേറെയും പ്രവര്‍ത്തിക്കുന്നു. കിഴക്കേകോട്ടയിലുളള ബസ് സ്റാന്റാണ് അവയില്‍ മുഖ്യം. കെ.എസ്.ആര്‍.ടി.സി യുടെ റീജിയണല്‍ എഞ്ചിനീയറിംഗ് വര്‍ക്ഷോപ്പ് പാപ്പനംകോട് പ്രവര്‍ത്തിക്കുന്നു.

ട്രാന്‍സ്പോര്‍ട്ട് ഡിപ്പോകള്‍
 

ഡിപ്പോകള്‍  ഫോണ്‍ നമ്പരുകള്‍
   യൂണിറ്റ് ഓഫീസര്‍  സ്റേഷന്‍ മാസ്റര്‍
പാപ്പനംകോട് 0471 - 2491609 0471 - 2494002
സെന്‍ട്രല്‍ വര്‍ക്ക്സ് 0471 - 2491163 0471 - 2490801
സെന്‍ട്രല്‍ 0471 - 2323979 0471 - 2323886
തിരുവനന്തപുരം സിറ്റി 0471 - 2461013 0471 - 2463029
ചീഫ് ഓഫീസ്, ട്രാന്‍സ്പോര്‍ട്ട് ഭവന്‍   0471 - 2471011
വികാസ് ഭവന്‍   0471 - 2307890
പേരൂര്‍ക്കട 0471 - 2437572 0471 - 2433683

 

ഗതാഗത ചരിത്രം

സര്‍ക്കാര്‍ തലത്തില്‍ ഭാരതത്തിലെ നാട്ടുരാജ്യങ്ങളില്‍ ആദ്യം പാസഞ്ചര്‍ ബസ്സ്സര്‍വ്വീസ് ആരംഭിച്ചത് 1937 ല്‍ തിരുവിതാംകൂറിലായിരുന്നു.  ശ്രീ ചിത്തിരതിരുനാളിന്റെ ഭരണകാലത്ത് ലണ്ടനിലെ ട്രാന്‍സ്പോര്‍ട്ട് ബോര്‍ഡില്‍ നിന്നുള്ള ലോകത്തിലെ തന്ന ഏറ്റവും മികച്ച ഒരു ഉദ്യോഗസ്ഥനെ വരുത്തിയാണ് ട്രാന്‍സ്പോര്‍ട്ട് സര്‍വ്വീസിനു രൂപം നല്‍കിയത്. ട്രാന്‍സ്പോര്‍ട്ട് പുന:സംഘടനാകമ്മറ്റിയാണ് ഒരു വിദഗ്ധനെ വരുത്തണമെന്ന ആശയം മുന്നാട്ടുവച്ചത്. അതിന്‍പ്രകാരം ലണ്ടനിലെ ട്രാന്‍സ്പോര്‍ട്ട് ബോര്‍ഡിലെ അസി. ഓപ്പറേറ്റിംഗ് സൂപ്രണ്ടായ ഇ.ജി. സാര്‍ട്ടറെ ഇവിടത്തെ ട്രാന്‍സ്പോര്‍ട്ട് സൂപ്രണ്ടായി 1937 സെപ്റ്റംബറില്‍ നിയമിച്ചു. പെര്‍ക്കിന്‍സ് ഡീസല്‍ യന്ത്രങ്ങളോടുകൂടിയ 60 കോമര്‍ ചേസിസുകള്‍ ഇംഗ്ളണ്ടില്‍ നിന്നു വരുത്തി. ഇവിടത്തെ മെക്കാനിക്കല്‍ സ്റാഫ് അവ കൂട്ടിയിണക്കി. കൊ.വ.1113 കുംഭം 9-ാം തീയതി വൈകുന്നരം 5 മണിക്ക് ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവ് സ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് സര്‍വ്വീസ് ഉദ്ഘാടനം ചെയ്തു. കുംഭം 10 ന് രാവിലെ മുതല്‍ സര്‍വ്വീസ് ആരംഭിച്ചു. തിരു-കന്യാകുമാരി, നാഗര്‍കോവില്‍, കുളച്ചല്‍ എന്നീ റൂട്ടുകളില്‍ തുടര്‍ച്ചയായി സര്‍വ്വീസ് ആരംഭിക്കുകയും ചെയ്തു.

 

സ്വാതന്ത്യ്രലബ്ധിക്കു മുന്‍പ് 1938 ല്‍ സര്‍. സി.പി.രാമസ്വാമി അയ്യരാണ് തിരുവിതാംകൂറി ന്റെ രാജധാനിയായ തിരുവനന്തപുരത്ത് മൂന്നു സര്‍ക്കാര്‍ ബസ്സുകള്‍ നിരത്തിലിറക്കിക്കൊണ്ട് ഇന്നത്തെ കേരളാ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന് ഹരിശ്രീ കുറിച്ചത്. അക്കാലത്ത് സര്‍ സി.പി. യുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി.പി. ഗോപാലപ്പണിക്കര്‍ക്കായിരുന്നു ഈ മൂന്നു ബസ്സുകളുടെ ചുമതല. തമ്പാനൂര്‍ നിന്നും ശാസ്തമംഗലത്തേക്കുളള ആദ്യയാത്രയില്‍ യാത്ര ചെയ്തവരില്‍ പത്മശ്രീ ശൂരനാട് കുഞ്ഞന്‍പിളളയുമുണ്ടായിരുന്നു. അന്ന് ഹജ്ജൂര്‍ കച്ചേരിയില്‍ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. അര നൂറ്റാണ്ടുകഴിഞ്ഞപ്പോള്‍ ആയിരക്കണക്കിനു ബസ്സുകള്‍ നിരത്തിലിറക്കി ട്രാന്‍സ്പോര്‍ട്ട് വകുപ്പ് പുരോഗതി പ്രാപിച്ചു. ജീവനക്കാരുടെ എണ്ണം മുപ്പതിനായിരത്തിലധികമായി.  

നാട്പാക്

കേരളാഗവണ്‍മെന്റുടമയിലുള്ള കെല്‍ട്രോണിന്റെ വിഭാഗമായി ട്രാഫിക് പ്ളാനിംഗിനും ട്രാഫിക്കിന്റെ ഓട്ടോമേഷനും മറ്റുമൊക്കെയായി രൂപം കൊണ്ട സ്ഥാപനമാണ് നാട്പാക്(നാഷണല്‍ ട്രാഫിക് പ്ളാനിംഗ് ആന്റ് റിസര്‍ച്ച് സെന്റര്‍) നാട്പാകിന്റെ സ്ഥാപക ഡയറകടര്‍ എജിനീയറായ ഡോ.എന്‍.എസ് ശ്രീനിവാസനായിരുന്നു.  വര്‍ദ്ധിച്ചു വരുന്ന ട്രാഫിക്കിനെ നിയന്ത്രിക്കുന്നതിനും ക്രമീകരിക്കുന്നതിനും നാട്പാക് മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. പട്ടത്തെ ശാസ്ത്രഭവനിലാണ് നാട്പാക് പ്രവര്‍ത്തിക്കുന്നത്.

 

ഫോണ്‍ :- 04712543678,2543557

 

ഫാക്സ്:-    0471-2543677

 

ഇ-മെയില്‍ : natpac@asianetindia.com


വെബ്സൈറ്റ്:  
www.natpac.org