ശ്രീചിത്തിരതിരുനാള്‍ ഗ്രന്ഥശാല

ശ്രീചിത്തിരതിരുനാള്‍ ഗ്രന്ഥശാല കേരളത്തിലെ പ്രമുഖ ഗ്രന്ഥശാലകളില്‍ ഒന്നാണ്. ഗ്രന്ഥശാല പ്രസ്ഥാനത്തിനും മലയാള നാടകവേദിക്കും സംഭാവനകളര്‍പ്പിച്ച വായനശാല കേശവപിള്ളയാണ് പ്രസ്തുത ഗ്രന്ഥശാലയുടെ ജീവനും ആത്മാവും. വായനശാലയുടെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും പുതിയ നാടകങ്ങള്‍ അവതരിപ്പിക്കുന്നതില്‍ കേശവപിള്ള ബദ്ധശ്രദ്ധനായിരുന്നു. മലയാള നാടകപ്രസ്ഥാനത്തിന്റേയും പ്രാരംഭകാലശില്പികളില്‍ പ്രമുഖനായ വായനശാല കേശവപിള്ള ശ്രീചിത്തിര തിരുനാള്‍ ഗ്രന്ഥശാലയുടെ സ്ഥാപകന്‍ എന്ന നിലയിലും തികഞ്ഞ പ്രശംസക്കര്‍ഹനായി.