ടൂറിസം ഡിപ്പാര്‍ട്ടുമെന്റ്

തിരുവിതാംകൂര്‍ സംസ്ഥാനത്തിന്റെ ആതിഥേയ വകുപ്പില്‍നിന്നും പരിണാമം  കൊണ്ട കേരള സംസ്ഥാന വിനോദസഞ്ചാര വകുപ്പാണ് കേരളത്തിലെ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നത്. ആസൂത്രണവികസനം, രൂപരേഖ തയ്യാറാക്കല്‍, നിയന്ത്രണം എന്നു തുടങ്ങി സംസ്ഥാനത്തെ മന്ത്രിമന്ദിരങ്ങളുടേയും 24 അതിഥിമന്ദിരങ്ങളുടേയും പരിപാലനചുമതലയും ഈ വകുപ്പിനാണ്. ശരാശരി അമ്പതിനായിരത്തിലധികം വിദേശികളും ഏഴുലക്ഷത്തിലധികം സ്വദേശികളും ഒരു വര്‍ഷം തിരുവനന്തപുരം ജില്ലയില്‍ സന്ദര്‍ശനത്തിനായി എത്താറുണ്ട് എന്നാണ് കണക്ക്.