ടൂറിസം പ്രചാരണ സ്ഥാപനങ്ങള്‍

ടൂറിസം ഡിപ്പാര്‍ട്ട്മെന്റ്: സ്ഥാപനങ്ങള്‍ -സേവനങ്ങള്‍
കേരള വിനോദസഞ്ചാര വികസന കോര്‍പ്പറേഷന്‍ (കെ. റ്റി. ഡി. സി)
ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ /ഫെസിലിറ്റേഷന്‍ സെന്ററുകള്‍
ഗവണ്‍മെന്റ് ഗസ്റ്റ് ഹൌസുകള്‍

ടൂറിസം ഡിപ്പാര്‍ട്ട്മെന്റ്: സ്ഥാപനങ്ങള്‍ -സേവനങ്ങള്‍

ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് ഓഫീസുകള്‍
തിരുവിതാംകൂര്‍ സംസ്ഥാനത്തെ ‘സ്റ്റേറ്റ് ഗസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ്’ പരിണമിച്ചുണ്ടായതാണ് ഇന്നത്തെ ‘ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടൂറിസം’. ആദ്യം ടൂറിസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട ‘സ്റ്റേറ്റ് ഗസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ്’ 1981-ല്‍ ‘ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടൂറിസം’ ആയി പരിണമിച്ചു. സഞ്ചാരികള്‍ക്കാവശ്യമായ ആതിഥ്യ സൌകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നത് തുടരുന്നുണ്ടെങ്കിലും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുകയും ആസൂത്രണം ചെയ്യുകയും വികസന പദ്ധതികള്‍ ആവിഷ്ക്കരിക്കുകയും ചെയ്യുക എന്നതാണ് ‘ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടൂറിസത്തിന്റെ’ മുഖ്യമായ ലക്ഷ്യങ്ങള്‍.

ഹെഡ് ഓഫീസ് :-

ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടൂറിസം, പാര്‍ക്ക് വ്യൂ, തിരുവനന്തപുരം
ഫോണ്‍ : 0091471 2326812,2321132, 2338530
ഇ-മെയില്‍     :    deptour@keralatourism.org
വെബ്സൈറ്റ് :  
www.keralatourism.org
 
റീജിയണല്‍ ജോയിന്റ്/ ഡെപ്യുട്ടി ഡയറക്ടറുടെ ഓഫീസ്:-

ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടൂറിസം, ഗവ. ഗസ്റ്റ് ഹൌസ്, തൈയ്ക്കാട്, തിരുവനന്തപുരം 695 014
ഫോണ്‍ : 0471-2324453, 2324561

ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടൂറിസം, വേളി ടൂറിസ്റ്റ് വില്ലേജ്, വേളി, തിരുവനന്തപുരം 695 021
ഫോണ്‍ : 0471-2500785
 

പ്രധാന പ്രവര്‍ത്തനങ്ങള്‍

ടൂറിസം വികസനം
സംസ്ഥാനത്തിന്റെ സര്‍വ്വതോമുഖമായ വികസനവും അനന്തമായ തൊഴില്‍സാദ്ധ്യതകളും സൃഷ്ടിച്ചുകൊണ്ട് ടൂറിസം മേഖല സമീപകാലത്താണ് ഇത്രയേറെ പുരോഗതി പ്രാപിച്ചത്. ടൂറിസം മേഖലയില്‍ സ്വകാര്യ - പൊതുമേഖല സഹകരണം എന്ന സര്‍ക്കാര്‍ നയമാണ് ഈ രീതിയിലുള്ള മാറ്റത്തിന് കളം ഒരുക്കിയത്. പരിസ്ഥിതി സംരക്ഷണം, ആഭ്യന്തര സൌകര്യം ഒരുക്കല്‍, സഞ്ചാരികളെ ആകര്‍ഷിക്കുന്ന രീതിയില്‍ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വളര്‍ത്തിയെടുക്കല്‍ തുടങ്ങിയ മേഖലകളില്‍ സ്വകാര്യമേഖലയില്‍ നിന്ന് നിക്ഷേപങ്ങളും ധനസമാഹരണവും ഗവണ്‍മെന്റ് പ്രോത്സാഹിപ്പിക്കുന്നു.

വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ചയ്ക്ക് ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് ലക്ഷ്യമിടുന്ന പദ്ധതികള്‍ :-

 • തെരഞ്ഞെടുക്കപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളുടെ വികസനത്തിന് ശരിയായ പദ്ധതികള്‍ ആവിഷ്ക്കരിച്ചുകൊണ്ട് പരിസ്ഥിതി സൌഹൃദത്തിലൂന്നിയുള്ള സൌന്ദര്യവല്‍ക്കരണം.
 • ഹെല്‍ത്ത് ടൂറിസം, സാഹസിക വിനോദ സഞ്ചാരം, പ്ളാന്റേഷന്‍ ടൂറിസം, ഗ്രാമീണ വിനോദ സഞ്ചാരം, കായല്‍ ടൂറിസം തുടങ്ങിയ പ്രത്യേക ടൂറിസം മേഖലകളുടെ വികസനം.
 • തീര്‍ത്ഥാടന കേന്ദ്രങ്ങളോടനുബന്ധിച്ചുള്ള ആഭ്യന്തര വിനോദ സഞ്ചാരം.
 • കേരളം ഒരു അന്താരാഷ്ട്ര വിനോദസഞ്ചാരകേന്ദ്രം എന്ന നിലയില്‍ ലോകശ്രദ്ധ ആകര്‍ഷിക്കുന്ന രീതിയിലുള്ള പരസ്യങ്ങളുടെ തുടര്‍ച്ച.
 • പുതിയ കമ്പോളവികസനം.
 • തദ്ദേശഭരണസ്ഥാപനങ്ങളുടെ സഹായത്തോടെ പ്രാദേശിക ടൂറിസം ശക്തിപ്പെടുത്തല്‍.
 • സാംസ്കാരിക പാരമ്പര്യങ്ങളുടെ സംരക്ഷണവും പ്രോത്സാഹനവും.
 • സേവനസൌകര്യങ്ങളുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കല്‍.
 • റോഡുകള്‍, വൈദ്യുതി, കുടിവെള്ളം, മാലിന്യനിര്‍മ്മാര്‍ജ്ജനം, കമ്മ്യൂണിക്കേഷന്‍ സൌകര്യങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങളുടെ വികസനം.
 • മനുഷ്യവിഭവശേഷിയുടെ വികസനം.
 • അവശ്യസൌകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതിലൂടെ സ്വകാര്യമേഖലയു ടെയും,  സ്വകാര്യ-പൊതുമേഖലയുടെയും പങ്കാളിത്തത്തോടെ അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കല്‍.


ഗസ്റ്റ്ഹൌസ്

സംസ്ഥാനത്ത് തിരുവനന്തപുരത്തെ ഉള്‍പ്പെടെ 24 ഗസ്റ്റ് ഹൌസുകളുടെയും എറണാകുളത്തേയും കോഴിക്കോട്ടേയും രണ്ട് യാത്രിനിവാസുകളുടെയും കന്യാകുമാരി, ന്യൂഡല്‍ഹി എന്നിവിടങ്ങളിലെ കേരളാ ഹൌസുകളുടെയും സംരക്ഷണം, കൂടാതെ വി.വി.ഐ.പികള്‍, വി.ഐ.പികള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന ഗവണ്‍മെന്റ് അതിഥികളുടെ ആതിഥ്യം ഒരുക്കല്‍ എന്നിവ ടൂറിസം ഡിപ്പാര്‍ട്ട്മെന്റിന്റെ ചുമതലയാണ്.

എസ്റ്റേറ്റ് ഓഫീസ് ഡ്യൂട്ടി
മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, സ്പീക്കര്‍ എന്നിവര്‍ക്ക് താമസിക്കാനാവശ്യമായ മന്ദിരങ്ങളുടെ സംരക്ഷണം, അറ്റകുറ്റപണിനടത്തല്‍ എന്നിവ ടൂറിസം ഡിപ്പാര്‍ട്ട്മെന്റിന്റെ ചുമതലയാണ്.

    
കേരള ടൂറിസം വെബ്സൈറ്റ്
കൂടുതല്‍ വിദേശ വിനോദസഞ്ചാരികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്ന കേരളത്തിലെ ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ടൂറിസത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralatourism.org ആഗോള വെബ്ശൃംഖലയില്‍ ‘കേരളാ ടൂറിസത്തിലേക്കുള്ള’ പ്രവേശന കവാടം കൂടിയാണ്. ഇംഗ്ളീഷ് കൂടാതെ ഫ്രഞ്ച്, ജര്‍മ്മന്‍ തുടങ്ങിയ ആഗോള ഭാഷകളില്‍ക്കൂടി കേരളാടൂറിസം വെബ്സൈറ്റ് ഇന്ന് ലഭ്യമാണ്. കേരള വിനോദസഞ്ചാര മേഖലയെക്കുറിച്ച് മനസ്സിലാക്കാനും അറിയുവാനും ഇംഗ്ളീഷ് ഭാഷക്കാരല്ലാത്ത വിനോദ സഞ്ചാരികള്‍ക്കു കൂടി ഇത് അവസരമൊരുക്കി. കേരളാടൂറിസത്തെക്കുറിച്ച് ഓരോ മാസത്തേയും സ്ഥിതിവിവരങ്ങളും വാര്‍ത്തകളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ‘മന്തിലി ന്യൂസ് ലെറ്റര്‍’ ലോകം മുഴുവനുമുള്ള 50000 വരിക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്നു. കേരളത്തിലെ 300 ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് മനോഹരമായ ഫോട്ടോകളുടേയും വീഡിയോകളുടേയും വിന്യാസത്തോടെയാണ് ഈ സൈറ്റ് ഒരുക്കിയിരിക്കുന്നത്. താമസസൌകര്യം ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യുവാനുള്ള സൌകര്യത്തോടെ വിവിധതരം ഹോട്ടലുകള്‍ റിസോര്‍ട്ടുകള്‍ തുടങ്ങിയവയുടെ വിശദമായ വിവരം വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നു.
 

 
കേരള വിനോദസഞ്ചാര വികസന കോര്‍പ്പറേഷന്‍ (കെ. റ്റി. ഡി. സി)
മനുഷ്യന്റെ ദേശാന്തരയാത്രയ്ക്ക് മനുഷ്യനോടൊപ്പം തന്നെ പഴക്കമുണ്ട്. സമ്പത്തിനും വിജ്ഞാനത്തിനും വിനോദത്തിനും സംവാദത്തിനും സാംസ്ക്കാരിക വിനിമയകാര്യങ്ങള്‍ക്കും ഒക്കെ മനുഷ്യന്‍ യാത്ര ചെയ്യുന്നു. ഇന്ന് മനുഷ്യന്‍ ഏറ്റവുമധികം യാത്ര ചെയ്യുന്നത് വിജ്ഞാനത്തിനും വിനോദങ്ങള്‍ക്കുമാണ്. ഇത്തരം യാത്രകള്‍ക്ക് വേണ്ട സൌകര്യം കൊടുക്കുകയെന്നത് ഒരു വ്യവസായമായി ലോകമെമ്പാടും വളര്‍ന്നിട്ടുണ്ട്. ഭാരതത്തിലും ഇത്തരം സൌകര്യങ്ങള്‍ക്കായി സംവിധാനമുണ്ടായി. ഗവണ്‍മെന്റിന്റെ ടൂറിസം വകുപ്പും ഇന്‍ഡ്യാ ടൂറിസം ഡെവലപ്പ്മെന്റ് കോര്‍പ്പറേഷനും ആണ് പ്രധാനമായും ഇവയൊരുക്കുന്നത്. കേരളത്തിനുമുണ്ടായി ഇതിനൊരു സംവിധാനം. സര്‍ക്കാരിന്റെ ടൂറിസം വകുപ്പും ടൂറിസം വികസന കോര്‍പ്പറേഷനും.
1966-ല്‍ കേരള ടൂറിസ്റ്റ് ആന്‍ഡ് ഹാന്‍ട്രികാഫ്റ്റ്സ് കോര്‍പ്പറേഷന്‍ എന്നൊരു സര്‍ക്കാര്‍ കമ്പനി നിലവില്‍ വന്നു. പിന്നീടിതിനെ വിഭജിച്ച് ടൂറിസത്തിനുമാത്രമായി പ്രത്യേക കോര്‍പ്പറേഷനുണ്ടായി. അതാണ് ഇന്നത്തെ കേരള ടൂറിസം വികസന കോര്‍പ്പറേഷന്‍. ടൂറിസ്റ്റുകള്‍ക്ക് താമസത്തിനും യാത്രയ്ക്കും വേണ്ട സൌകര്യങ്ങള്‍ ഒരുക്കി കൊടുക്കുക, ഗജമേള മുതലായ പരിപാടികള്‍ സംഘടിപ്പിക്കുക, കേരളത്തിനു വെളിയിലും ഭാരതത്തിനു പുറത്തും കേരള ടൂറിസത്തെ പറ്റി പ്രചാരണം നടത്തുക ഇവയൊക്കെയത്രെ കോര്‍പ്പറേഷന്റെ പ്രവര്‍ത്തന പരിപാടികള്‍. തിരുവനന്തപുരത്ത് മസ്ക്കറ്റ് ഹോട്ടലും ചൈത്രം ഹോട്ടലും കെ.റ്റി.ഡി.സി നടത്തുന്നു. തേക്കടിയിലും,  മലമ്പുഴയിലും, കോവളത്തും, കുമരകത്തും, കൊച്ചിയിലും, ഗുരുവായൂരും ആയി പതിനെട്ടോളം സ്ഥാപനങ്ങള്‍ കോര്‍പ്പറേഷന്റേതായുണ്ട്. 1995-ാമാണ്ടോടെ അഷ്ടമുടികായലിലും വേമ്പനാട്ടു കായലിലും കെട്ടുവള്ളങ്ങളില്‍ കേരളീയഗൃഹങ്ങള്‍പോലുള്ള ഹൌസ്ബോട്ടുകള്‍ കെ.റ്റി.ഡി.സി ഇറക്കിയിട്ടുണ്ട്. വിദേശസഞ്ചാരികള്‍ക്കിടയില്‍ ഇത്തരം ബോട്ടുകള്‍ക്ക് പ്രിയം ഏറിവന്നു. സാധാരണയായി ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ ചെയര്‍മാനും ഒരു ഐ.എ.എസ് ഓഫീസര്‍ എം.ഡിയുമായുള്ള ഒരു ഡയറക്ടര്‍ ബോര്‍ഡ് കെ.റ്റി.ഡി.സി ഭരണം നടത്തുന്നു. അറുന്നൂറിലേറെ ജീവനക്കാരുണ്ട്. തിരുവനന്തപുരത്ത് പി എം ജി ജംഗ്ഷനില്‍ മസ്കറ്റ് സ്ക്വയറിലാണ് കെ റ്റി ഡി സി യുടെ ആസ്ഥാനകാര്യാലയം സ്ഥിതി ചെയ്യുന്നത്.
ഫോണ്‍ :        0471-2311699, 2721243
ഇ മെയില്‍ :    ktdc@vsnl.com
വെബ്സൈറ്റ്:
www.ktdc.com
 
 
ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ / ഫെസിലിറ്റേഷന്‍ സെന്ററുകള്‍
ഓഫീസ്  ഫോണ്‍
ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാര്‍ക്ക് വ്യൂ, തിരുവനന്തപുരം 695 033 0471-2326812
ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസ്, അന്താരാഷ്ട്ര വിമാനത്താവളം, തിരുവനന്തപുരം 695 008 0471-2202298
ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഡൊമസ്റ്റിക് വിമാനത്താവളം, തിരുവനന്തപുരം 695 008 0471-2501085
ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസ്, റെയില്‍വേ സ്റ്റേഷന്‍, തമ്പാനൂര്‍, തിരുവനന്തപുരം 695 001 0471-2334470
ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സെന്‍ട്രല്‍ ബസ് സ്റ്റേഷന്‍, തമ്പാനൂര്‍, തിരുവനന്തപുരം 695 001  0471-2327224
ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഐ.ടി.ഡി.സി കോമ്പൌണ്ട്, കോവളം, തിരുവനന്തപുരം 695 521  0471-2480085

 

ഗവണ്‍മെന്റ് ഗസ്റ്റ് ഹൌസുകള്‍

ഓഫീസ്  ഫോണ്‍
ഗവ. ഗസ്റ്റ് ഹൌസ്, പൊന്‍മുടി, വിതുര 0472-2890230
ഗവ. ഗസ്റ്റ് ഹൌസ്, കോവളം 0471-2480146
ഗവ. ഗസ്റ്റ് ഹൌസ്, ആറ്റിങ്ങല്‍ 0470-2622290
ഗവ. ഗസ്റ്റ് ഹൌസ്, വര്‍ക്കല 0470-2602227
ഗവ. ഗസ്റ്റ് ഹൌസ്, തൈയ്ക്കാട് 0471-2329869,
0471-2324453,
0471-2324259