വൈ.എം.സി.എ

സെക്രട്ടറിയേറ്റിനു തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന യങ് മെന്‍സ് ക്രിസ്ത്യന്‍ അസോസിയേഷന്‍ വളപ്പിനുള്ളില്‍ തന്നെ ഹോസ്റ്റലും കളിക്കളവും, സമ്മേളനഹാളും പ്രവര്‍ത്തിക്കുന്നു. 1873-ല്‍ റവ. സാമുവല്‍ മാറ്റിര്‍ ആയിരുന്നു വൈ.എം.സി.എ യുടെ ആദ്യ പ്രസിഡന്റ്. മിസ് മേരിബോണ്‍ തിരുവനന്തപുരത്ത് വൈ.എം.സി.എ-യുടെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തു. ആദ്ധ്യാത്മിക-സാംസ്കാരിക-കായികരംഗങ്ങളില്‍ ജനങ്ങളെ പ്രബുദ്ധരാക്കുക, ഗ്രാമോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുക ഇവയൊക്കെ സംഘടനയുടെ കര്‍മ്മപരിപാടികളാണ്.