വൈ.ഡബ്ല്യു.സി.എ
യങ് വിമന്‍സ് ക്രിസ്ത്യന്‍ അസ്സോസിയേഷന് പ്രധാനമായും ശിശുക്കളുടെയും വനിതകളുടെയും വൃദ്ധജനങ്ങളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നു. മാതൃകാധ്യാപികയായിരുന്ന മിസിസ് വിക്ടോറിയയായിരുന്നു സ്ഥാപക. ജനറല്‍ സെക്രട്ടറി മിസ് നീന ബ്രഡ്നോള് ആയിരുന്നു. 1920-ല്‍ വൈ.ഡബ്ല്യു.സി.എ ഹോസ്റ്റലിന്റെ പ്രവര്‍ത്തനമാരംഭിച്ചു. വിമന്‍സ് ഹോസ്റ്റലും വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലും പ്രവര്‍ത്തിച്ചു പോരുന്നു. കമ്യൂണിറ്റി വെല്‍ഫെയര്‍ എക്സ്റ്റന്‍ഷന്‍ സെന്ററും, നഴ്സറി സ്കൂളുകളും, ഓള്‍ഡേജ് ഹോമും സംഘടനയുടെ നിയന്ത്രണത്തിന് കീഴിലുണ്ട്. പേരൂര്‍ക്കട വഴയിലയിലാണ് വൈ.ഡബ്ല്യു.സി.എ യുടെ ആസ്ഥാനം. രാജവീഥിക്കരികിലുള്ള ഹോസ്റ്റലിന്റെ ഏറ്റവും മുകളിലത്തെ നില ഇന്റര്‍നാഷണല്‍ ഗസ്റ്റ് ഹൌസായി പ്രവര്‍ത്തിക്കുന്നു.