ലൈബ്രറികള്‍
ബ്രിട്ടീഷ് ലൈബ്രറി
യൂണിവേഴ്സിറ്റി ലൈബ്രറി
നഗരത്തിലെ മറ്റു പ്രധാന വായനശാലകള്‍
പബ്ലിക് ലൈബ്രറി
1900-മാണ്ട് വിക്ടോറിയ മഹാറാണിയുടെ വജ്രജൂബിലിയാഘോഷത്തിന്റെ സ്മാരകമായിട്ടാണ് പബ്ലിക് ലൈബ്രറിയുടെ ഇരുനിലക്കെട്ടിടം പണികഴിപ്പിച്ചത്. സര്‍ക്കാര്‍ ചുമതലയിലെ ആദ്യഗ്രന്ഥശാലയാണിത്. ലഫ്. കേണല്‍ എഡ്വേഡ് കടോഗന് ആയിരുന്നു. ആദ്യകാലപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്. 1847-ല്‍ പരിമിതമായ അംഗങ്ങളോടുകൂടി പബ്ളിക് ലൈബ്രറി ഒരു രജിസ്റ്റേര്‍ഡ് സൊസൈറ്റിയായി രൂപം കൊണ്ടു. 1894-ല്‍ ഒരു ജോയിന്റ് സ്റ്റോക്കു കമ്പനിയായി രജിസ്റ്റര്‍ ചെയ്ത സൊസൈറ്റി പബ്ളിക് ലൈബ്രറി അസോസിയേഷനായി മാറി. 1897-ല്‍ ഒരു കരാര്‍ പ്രകാരം അസോസിയേഷനെ തിരുവിതാംകൂര്‍ സര്‍ക്കാരിനു കൈമാറുകയും അന്നത്തെ മഹാരാജാവ് ശ്രീമൂലം തിരുനാള്‍, ലൈബ്രറി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയും ചെയ്തു. 1938-മുതല്‍ ലൈബ്രറി തിരുവിതാംകൂര്‍ യൂണിവേഴ്സിറ്റിയുടെ നിയന്ത്രണത്തിലായി. അമൂല്യമായ ഗ്രന്ഥശേഖരത്താല് സമ്പുഷ്ടമായ ഈ സ്ഥാപനത്തിന് 1950-ല്‍ സംസ്ഥാന കേന്ദ്ര ലൈബ്രറി എന്ന ബഹുമതി നല്കി. 1988-ല്‍ ലൈബ്രറിക്ക് ഒരു വകുപ്പിന്റെ പദവി നല്കി ഉന്നത വിദ്യാഭ്യാസ വകുപ്പു സെക്രട്ടറി പ്രസിഡന്റും സ്റ്റേറ്റ് ലൈബ്രേറിയന്‍ കണ്‍വീനറുമായി സാംസ്കാരിക നായകന്മാര് അംഗങ്ങളുമായുള്ള ഒരു സമിതിയാണ് ഭരണചുമതല വഹിക്കുന്നത്. പബ്ളിക് ലൈബ്രറിയുടെ മുന്‍ഭാഗത്തെ മഹാകവി ഉള്ളൂരിന്റെ പ്രതിമ 1981 മേയ് 15 ന് ഇന്ത്യന്‍ പ്രസിഡന്റ് നീലം സജ്ജീവറെഡ്ഡി അനാച്ഛാദനം ചെയ്തു.
ബ്രിട്ടീഷ് ലൈബ്രറി
ഏറ്റവും മികച്ച ലൈബ്രറിയെന്ന നിലയില്‍ അനന്തപുരിക്ക് സാംസ്കാരികശോഭ പ്രദാനം ചെയ്തുകൊണ്ട് വൈ. എം. സി. എ യുടെ ഒരു ഭാഗത്തായിട്ടാണ് ബ്രിട്ടീഷ് ലൈബ്രറി നിലകൊള്ളുന്നത്. വിജ്ഞാന ദാഹികള്‍ക്ക് ഒരു അഭയകേന്ദ്രമെന്നോണം ആയിരക്കണക്കിന് വിലപ്പെട്ട ഗ്രന്ഥശേഖരമടങ്ങുന്ന ബ്രിട്ടീഷ് ലൈബ്രറിയുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളും തികഞ്ഞ പ്രശംസയ്ക്ക് അര്‍ഹമാണ്. 1964-ഏപ്രില്‍ 1-നാണ് ഈ ലൈബ്രറി ഉദ്ഘാടനം ചെയ്യപ്പെട്ടത്. ബ്രിട്ടീഷ് സര്‍ക്കാരായിരുന്നു ഇതിന്റെ നടത്തിപ്പുകാര്‍. ഇന്‍ഡ്യയിലുള്ള ബ്രിട്ടീഷ് ലൈബ്രറികളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുവാന്‍ സമീപകാലത്താണ് ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. കേരള സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ മഹത്തായ ഈ സ്ഥാപനം തുടര്‍ന്നു പ്രവര്‍ത്തിപ്പിക്കുവാന്‍ നടപടി സ്വീകരിച്ചുവരുന്നു.
യൂണിവേഴ്സിറ്റി ലൈബ്രറി
സംസ്ഥാനത്തെ മുഖ്യ ലൈബ്രറികളിലൊന്നായ ഈ ലൈബ്രറി 1942-ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഒന്നരലക്ഷത്തിലേറെ ഗ്രന്ഥങ്ങള്‍ ഈ ലൈബ്രറിയില്‍ ഉണ്ട്. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് റഫറന്‍സിനുള്ള വിപുലമായ സംവിധാനങ്ങളുള്ള ഈ ലൈബ്രറിയില്‍ ലൈബ്രറി സയന്‍സ് പഠനകേന്ദ്രവും പ്രവര്‍ത്തിക്കുന്നു. മാസ്റ്റര്‍ ബിരുദവും ഗവേഷണബിരുദവുമുള്ള ലൈബ്രേറിയന്മാരെ വാര്‍ത്തെടുക്കുന്ന ലൈബ്രറി സയന്‍സ് ഡിഗ്രി കോഴ്സുകളും ഇവിടെ നടത്തുന്നു.
നഗരത്തിലെ മറ്റു പ്രധാന വായനശാലകള്‍
പൊതുജനസ്മാരകഗ്രന്ഥശാല, വേട്ടമുക്ക്, തിരുമല പി ഒ
കരീന തിയേറ്റേഴ്സ് & ലൈബ്രറി, കടുവാക്കുഴി, കൊടുങ്ങാനൂര്‍
ന്യൂസ്റ്റാര്‍ ലൈബ്രറി & ആര്‍ട്സ് ക്ലബ്, കൊടുങ്ങാനൂര്‍
ശ്രീ പി സുബ്രഹ്മണ്യന് മെമ്മോറിയല്‍ ലൈബ്രറി, തിരുവനന്തപുരം, തമിഴ്സംഘം, കിള്ളിപ്പാലം
സംസ്കാര വനിതാ ഗ്രന്ഥശാല, പരിയാരം, വേങ്ങോട്
വിജ്ഞാനദായിനി ഗ്രന്ഥശാല, കിഴക്കുംകര, കുളത്തൂര്‍
കേരള ആര്‍ട്സ് ആന്റ് സ്പോര്ടസ് ക്ലബ് ലൈബ്രറി, ആറ്റിപ്ര
ദേശസേവിനി ഗ്രന്ഥശാല നെട്ടയം, മുക്കോലയ്ക്കല്‍, കാച്ചാണി
സി.വി. മെമ്മോറിയല്‍ ലൈബ്രറി - തൈക്കാട്