ക്ലബുകള്‍
നഗരത്തിലെ ക്ലബുകള്‍
നീന്തല്‍ കുളങ്ങള്‍
ടെന്നീസ് ക്ലബ്ബുകള്‍
ചരിത്രപശ്ചാത്തലം
യൂറോപ്യന്മാരാണ് ഇവിടെ ക്ളബുകള്‍ക്ക് തുടക്കം കുറിച്ചത്. കവടിയാറിലെ കെസ്റ്റണ് ക്ളബ്, ഇപ്പോള്‍ തിരുവനന്തപുരം ക്ളബ് എന്നറിയപ്പെടുന്ന പഴയ യൂറോപ്യന്‍ ക്ളബ്, 1890-ല്‍ സ്ഥാപിതമായ ശ്രീമൂലം രാമവര്‍മ്മ ക്ളബ് (ശ്രീമൂലം ക്ളബ്), സെക്രട്ടേറിയേറ്റിനു പിന്‍ഭാഗത്തുള്ള നാഷണല്‍ ക്ളബ്, കവടിയാറുള്ള ഗോള്‍ഫ് ക്ളബ് എന്നിവയാണ് ആദ്യം സ്ഥാപിതമായത്. വേളിയിലെ ബോട്ട് ക്ളബ്, കവടിയാറിലെ ടെന്നീസ് ക്ളബ് എന്നിവ പില്ക്കാലത്ത് ഉണ്ടായവയാണ്.
നഗരത്തിലെ ക്ലബുകള്‍
ശ്രീമൂലം ക്ലബ്
ട്രിവാന്‍ഡ്രം ക്ലബ്
ദി ട്രിവാന്‍ഡ്രം ഗോള്‍ഫ് ക്ലബ്
റോട്ടറി ക്ലബ്
ലയണ്‍സ് ക്ലബ്
മന്നം മെമ്മോറിയല്‍ നാഷണല്‍ ക്ലബ്
ശ്രീമൂലം ക്ലബ്
1890-ല്‍ ദിവാന് രാമറാവുവും ബി കൃഷ്ണസ്വാമിയും മുന്‍കൈയ്യെടുത്ത് സ്ഥാപിച്ചതാണ് ശ്രീമൂലം ക്ളബ്. ശ്രീമൂലം രാമവര്‍മ്മ യൂണിയന് ക്ളബ് എന്ന പേരിലാണ് ഇത് ആദ്യം അറിയപ്പെട്ടിരുന്നത്. 1892-ല്‍ സ്വാമി വിവേകാനന്ദന് ഈ ക്ളബില്‍ വച്ച് സ്വീകരണം നല്‍കിയിരുന്നു. 1940-ല്‍ 50-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഒരു ഗ്രന്ഥശാല ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവ് ഉദ്ഘാടനം ചെയ്തു. പ്രമുഖ വ്യവസായി അഴകപ്പചെട്ടിയാര് വിശാലമായ ഒരു ഹാള്‍ നിര്‍മ്മിച്ചു നല്കി. 1973-ല്‍ മികച്ച ഷട്ടില്‍ കോര്‍ട്ട് പണിയിച്ചു. നിരവധി മത്സരങ്ങള്‍ക്കു ഇവിടം വേദിയായിട്ടുണ്ട്.
ട്രിവാന്‍ഡ്രം ക്ലബ്
ഒളിവര്‍ ഹെന്റി ബന്സിലി എന്ന ബ്രിട്ടീഷുകാരന് 1902-ല്‍ സ്ഥാപിച്ചതാണ് യൂറോപ്യന്‍ ക്ളബ് എന്നറിയപ്പെട്ടിരുന്ന ട്രിവാന്‍ഡ്രം ക്ളബ്. സൈനീക വിഭാഗത്തില്‍പെട്ട ഓഫീസര്‍മാര്‍ക്കുവേണ്ടി രൂപം കൊടുത്ത ഈ ക്ളബിന് ആവശ്യമായ സ്ഥലവും മറ്റു സഹായങ്ങളും നല്‍കിയത് ശ്രീമൂലം തിരുനാളാണ്. ഭക്ഷണശാല, താമസസൌകര്യത്തിനായി അഞ്ചു കോട്ടേജുകള്‍, ഓഫീസ്, ഇവയ്ക്കു പുറമേ പി സുബ്രഹ്മണ്യത്തിന്റെ പേരില്‍ ഒരു കമ്മ്യൂണിറ്റി ഹാള്‍ ഇവയെല്ലാം ട്രിവാന്‍ഡ്രം ക്ളബിന്റെ നിയന്ത്രണത്തിലുണ്ട്. ട്രിവാന്‍ഡ്രം ക്ളബിന്റെ ആദ്യ സെക്രട്ടറി ബ്രിട്ടീഷുകാരനായ ആര്. ഇ. ഗ്രീന്ഹൌസായിരുന്നു.
ദി ട്രിവാന്‍ഡ്രം ഗോള്‍ഫ് ക്ലബ്
1882 ലാണ് ഗോള്‍ഫ് ക്ളബ് സ്ഥാപിക്കപ്പെടുന്നത്. പഴക്കം കൊണ്ടും പ്രൌഢി കൊണ്ടും നഗരത്തിലെ ഇതര ക്ളബുകളുടെ മുന്‍നിരയിലാണ് ഇതിനു സ്ഥാനം. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ നായാട്ടുകേന്ദ്രമായിരുന്നു ഒരുകാലത്തിവിടം. സ്വാതന്ത്ര്യലബ്ധിയോടെ കേണല്‍ ഗോദവര്‍മ്മരാജ അദ്ധ്യക്ഷനായി ഗോള്‍ഫ് ക്ളബ് കമ്മിറ്റി രൂപീകരിച്ചു. ഇരുപത്തഞ്ചര ഏക്കര്‍ പ്രദേശവും അതിനുള്ളില്‍ ശില്പകലയുടെ മഹനീയത വിളിച്ചോതുന്ന ആകര്‍ഷകമായ മന്ദിരവും നിലകൊള്ളുന്നു.
റോട്ടറി ക്ലബ്
റോട്ടറി ഫൌണ്ടേഷന് ആദ്യമായി രൂപം കൊണ്ടത് 1905-ല്‍ അമേരിക്കയിലാണ്. പോള്‍ ഹാരീസാണ് സ്ഥാപകന്‍. പ്രധാന പ്രവര്‍ത്തകരുടെ വസതികളില്‍ മാറി മാറി യോഗം കൂടി അതില്‍ നിന്നാണ് റോട്ടറി എന്ന പേര് പ്രസ്തുത സംഘടനയ്ക്കു കൈവന്നത്. ലോകമെമ്പാടും ശാഖകളുള്ള ഈ മഹാപ്രസ്ഥാനം ഭാരതത്തില്‍ 1919-ല്‍ കല്‍ക്കത്തയില്‍ രൂപമെടുത്തു. 145 രാജ്യങ്ങളില്‍ നിന്നും പോളിയോ തുടച്ചുമാറ്റാന്‍ റോട്ടറിക്ളബിനു കഴിഞ്ഞു. തിരുവനന്തപുരം ഉള്‍പ്പെടുന്ന റോട്ടറി ഡിസ്ട്രിക്റ്റിന്റെ ഗവര്‍ണര്‍ക്ക് 82 റോട്ടറി ക്ളബുകളുടെ ഭരണചുമതലയുണ്ട്.
ലയണ്‍സ് ക്ലബ്
1912 ല്‍ സ്ഥാപിതമായി. പാവപ്പെട്ട രോഗികള്‍ക്കും അഗതികള്‍ക്കും ആശ്വാസമേകുന്ന, അന്ധര്‍ക്ക് ചികില്‍സാ സൌകര്യങ്ങള്‍ നല്കുന്നതില് മുന്‍തൂക്കം നല്കുന്ന ഒപ്പം സേവനവും സൌഹൃദവും മുഖമുദ്രയായി അംഗീകരിച്ച് പ്രവര്‍ത്തിക്കുന്നതുമായ ഒരാഗോള സംഘടനയാണ് ലയണ്‍സ് ക്ലബ്. സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായധനം നല്‍കുക തുടങ്ങി സമൂഹനന്മയ്ക്കുപകരിക്കുന്ന ഒട്ടേറെ കര്‍മ്മപദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുകയാണ് ലയണ്‍സ് ക്ലബിന്റെ മുഖ്യധര്‍മ്മം. മെല്വിന്ജോണ്സാണ് ലയണ്‍സ് ക്ലബിന്റെ സ്ഥാപകന്‍.
മന്നം മെമ്മോറിയല്‍ നാഷണല്‍ ക്ലബ്
പ്രസ് ക്ലബിനു സമീപത്തായിട്ടാണ് മന്നം മൊമ്മോറിയല്‍ നാഷണല്‍ ക്ളബ് നിലകൊള്ളുന്നത്. ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് നായര്‍ സമുദായക്കാര്‍ക്കു വേണ്ടിയാണ് ഈ ക്ളബ് സ്ഥാപിച്ചത്. അടുത്ത കാലത്താണ് മന്നം മെമ്മോറിയല്‍ നാഷണല്‍ ക്ളബ് എന്ന പേരു നല്‍കിയത്. ഇവിടെ എല്ലാ സമുദായത്തില്‍പ്പെട്ടവര്‍ക്കും അംഗത്വം നല്‍കും. എന്നാല്‍ വോട്ടവകാശം നായര്‍ സമുദായത്തില്‍പ്പെട്ടവര്‍ക്കായി പരിമിതപ്പെടുത്തുന്നു.
നീന്തല്‍ കുളങ്ങള്‍
ഹോട്ടല്‍ ലൂസിയ, ഈസ്റ്റ് ഫോര്‍ട്ട്
മസ്ക്കറ്റ് ഹോട്ടല്‍
ട്രിവാന്‍ഡ്രം ക്ലബ്ബ്, വഴുതക്കാട്
വാട്ടര്‍ വര്‍ക്സ് സ്വിംമ്മിംഗ് പൂള് , വെള്ളയമ്പലം

ശ്രീമൂലം ക്ലബ്ബ്, വഴുതക്കാട്
ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്ബ്, കവടിയാര്‍
ട്രിവാന്‍ഡ്രം ക്ലബ്ബ്, വഴുതക്കാട്