Project features
കേരളത്തിലെ അഞ്ച് കോര്‍പ്പറേഷനുകളും എ.ഡി.ബി.യുടെ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് കേരള സുസ്ഥിരനഗര വികസനം. പദ്ധതിയുടെ പ്രധാന ഘടകങ്ങള്‍ താഴെ പറയുന്നു.
1) നഗരങ്ങളുടെ അടിസ്ഥാന സൌകര്യ വികസനവും അടിസ്ഥാന സേവന വികസനവും
- സ്വീവറേജും ശുചീകരണവും
- സ്റ്റോം വാട്ടര്‍ ഡ്രെയിനേജ്
- നഗര ഗതാഗതം
2) നഗരസാമൂഹ്യ വികസന പദ്ധതി
- തെരഞ്ഞെടുക്കപ്പെട്ട ചേരികളുടെ അടിസ്ഥാന വികസനം (CIF)
- ദാരിദ്ര്യ ലഘൂകരണം (PSF)
പദ്ധതിയുടെ ധനകാര്യ വിശകലനം
| ഘടകം |
അനുവദിച്ച തുക |
| സ്വീവറേജും ശുചീകരണവും | 87.50 കോടി |
| സ്റ്റോം വാട്ടര്‍ ഡ്രെയിനേജ് | 7.20 കോടി |
| നഗര ഗതാഗതം | 27.50 കോടി |
| നഗരസാമൂഹ്യ വികസന പദ്ധതി | |
| CIF | 45 കോടി |
| PSF | 56.25 കോടി |
തെരഞ്ഞെടുക്കപ്പെട്ട ചേരികളുടെ അടിസ്ഥാന വികസനം(CIF)
| 1) കുടിലുകളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ എണ്ണം | : |
x 5 point |
| 2) എസ്.സി,/എസ്.റ്റി വിഭാഗത്തില്‍പ്പെടുന്ന കുടുംബങ്ങളുടെ എണ്ണം | : | x 10 point |
| 3) പരമ്പരാഗത മത്സ്യതൊഴിലാളി കുടുംബങ്ങളുടെ എണ്ണം | : | x 5 point |
| 4) കുടിവെള്ള സൌകര്യം ഇല്ലാത്ത കുടുംബങ്ങളുടെ എണ്ണം (പബ്ലിക്ക് ടാപ്പ് 50 മീറ്ററിനുള്ളില്‍ ) | : | x 10 point |
| 5) വൈദ്യുത സൌകര്യം ഇല്ലാത്ത കുടുംബങ്ങളുടെ എണ്ണം | : | x 10 point |
| 6) കക്കൂസ് ഇല്ലാത്ത കുടുംബങ്ങളുടെ എണ്ണം (അല്ലെങ്കില്‍ പൊതുകക്കൂസ് ഇല്ലാത്തത്) | : | x 20 point |
- 25 പോയിന്റ് - 25 കുടുംബങ്ങള്‍ ഉള്ള ചേരികള്‍
- 50 പോയിന്റ് - 25 ന് മേലും 50 ന് താഴെയുമുള്ള കുടുംബങ്ങള്‍ക്ക്
- 75 പോയിന്റ് - 50 ന് മേലും 75 ന് താഴെയും
- 100 പോയിന്റ് - 75 ന് മേലെ കുടുംബങ്ങള്‍ക്ക്
വെള്ളക്കെട്ടുള്ളതും/ഡ്രെയിനേജ് സൌകര്യം ഇല്ലാത്തതുമായ ചേരികള്‍ക്കും ഇതേ വെയ്റ്റേജ് നല്‍കേണ്ടതാണ്.
സി.ഐ.എഫ് ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കാന്‍ സാധിക്കുന്ന പദ്ധതികള്‍
തെരഞ്ഞെടുക്കപ്പെടുന്ന ചേരികളുടെ അടിസ്ഥാനാവശ്യങ്ങളായ കുടിവെള്ളം, നടപ്പാത, തെരുവ് വിളക്ക്, അഴുക്കുചാലുകള്‍, വര്‍ക്ക് ഷെഡ് കം കമ്മ്യൂണിറ്റി ഹാള്‍, കമ്മ്യൂണിറ്റി ടോയ് ലറ്റ്, മഴവെള്ള സംഭരണികള്‍, ബയോഗ്യാസ്, ചേരി പ്രദേശ നിവാസികള്‍ ഉപയോഗിക്കുന്ന പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ പുനരുദ്ധാരണവും അംഗന്‍വാടികളുടെ പുനരുദ്ധാരണവും, പാത്രങ്ങള്‍, കളികോപ്പുകള്‍ എന്നിവയുടെ ലഭ്യതയും ഈ പദ്ധതിയിലൂടെ നടപ്പിലാക്കാവുന്നതാണ്.
മേല്‍പ്പറഞ്ഞ പദ്ധതികള്‍ക്ക് കോര്പ്പറേഷന് അഡ്മിനിസ്ട്രേറ്റീവ് സാംങ്ഷനും സി.റ്റാഗ് ടെക്നിക്കല്‍ സാംങ്ഷനും നല്‍കേണ്ടതാണ്. പദ്ധതികള്‍ അക്രെഡിറ്റഡ് ഏജന്‍സീസ് മുഖേനയോ കമ്മ്യൂണിറ്റി കോണ്ട്രാക്റ്റിംഗ് മുഖേനയോ ഓപ്പണ്‍ ടെന്‍ഡര്‍ മുഖേനയോ നടപ്പിലാക്കേണ്ടതാണ്.
സി.ഐ.എഫ്. ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കാന്‍ സാധിക്കുന്ന വ്യക്തിഗത പദ്ധതികള്‍ ടോയ് ലറ്റുകള്‍ ബയോഗ്യാസ്, വൈദ്യുതി സിംഗിള്‍ പോയിന്റ് കണക്ഷന്, കുടിവെള്ളം (ഒരു വീട്ടിലേക്ക് ഒരു ടാപ്പ്), മഴവെള്ള സംഭരണികള്‍.
ബയോഗ്യാസ് പദ്ധതി
അനുവദിച്ചിട്ടുള്ള ഘടകങ്ങള്‍
- വ്യക്തിഗത യൂണിറ്റുകള്‍
- ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള യൂണിറ്റുകള്‍
- ആശുപത്രി, ഹോസ്റ്റല്‍, സ്കൂളുകള്‍, അറവുശാലകള്‍ തുടങ്ങിയവ
- പൊതു സ്ഥലങ്ങളില്‍ വയ്ക്കാവുന്ന യൂണിറ്റുകള്‍, പൊതു ചന്തകള്‍
- 1303 വരെയുള്ള യൂണിറ്റുകള്‍
1) ഗുണഭോക്താക്കള്‍ : വ്യക്തിഗതം, ബി പി എല്‍ കുടുംബത്തിലുള്ള ഒരു ഗ്രൂപ്പ് (5-10 കുടുംബം)
| ടൈപ്പ് | - | ദീനബന്ധു |
| തെരഞ്ഞെടുക്കല്‍ |
- | എ ഡി എസ് മുഖേന |
| അടങ്കല്‍ |
- | 10,000/ യൂണിറ്റ് (50 യൂണിറ്റ് / കോര്പ്പറേഷന് |
| സബ്സിഡി | - |
10,000/- രൂപ (5-10 കുടുംബങ്ങള്‍ക്ക്) |
2) 310 ാ3 വരെയുള്ള യൂണിറ്റുകള്‍
ചെറിയ ചന്തകള്‍, ഹോട്ടല്‍, ആശുപത്രി, സ്കൂള്‍
| ടൈപ്പ് | - | മീഡിയം |
| തെരഞ്ഞെടുക്കല്‍ |
- | പി ഐ യു / സി എല്‍ എസ് സി |
| അടങ്കല്‍ |
- | 3,00,000 മുതല്‍ (10 യൂണിറ്റ് / കോര്പ്പറേഷന് |
| സബ്സിഡി | - |
1,00,000/- രൂപ (1/3rd of Total Cost) |
3) 1025 ാ3 വരെയുള്ള യൂണിറ്റുകള്‍
വലിയ ചന്തകള്‍, ആശുപത്രികള്‍
| ടൈപ്പ് | - | ലാര്‍ജ് |
| തെരഞ്ഞെടുക്കല്‍ |
- | പി ഐ യു / സി എല്‍ എസ് സി |
| അടങ്കല്‍ |
- | 4-5 ലക്ഷം (1 യൂണിറ്റ് / കോര്പ്പറേഷന് |
| സബ്സിഡി | - |
അടങ്കല്‍ തുക |
കക്കൂസ് നിര്‍മ്മാണത്തിനുള്ള മാനദണ്ഡങ്ങള്‍
- വ്യക്തിഗത കക്കൂസ്
പദ്ധതി പ്രകാരം പുതിയ കക്കൂസും കുളിമുറിയും ചേര്‍ന്നു നിര്‍മ്മിക്കുന്നതിനും, പഴയ കക്കൂസ് പുതുക്കി പണിയുന്നതിനും വേണ്ട തുക അനുവദിയ്ക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെട്ട ചേരികളില്‍ നിന്നും ഗുണഭോക്താക്കളെ എ ഡി എസ് മുഖേന തെരഞ്ഞെടുക്കുന്ന അതാത് വാര്‍ഡ് സഭകളില്‍ അംഗീകാരം വാങ്ങണം. അതിനുശേഷം സിറ്റി ലെവല്‍ സ്റ്റീയറിംഗ് കമ്മിറ്റിയില്‍ വച്ച് ലിസ്റ്റ് അംഗീകാരം നേടണം.തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ക്ക് കക്കൂസും കുളിമുറിയും ചേര്‍ന്നു നിര്‍മ്മിക്കുന്നതിന് ചിലവാകുന്ന തുക 5000/- അതില്‍ 4000/- സബ്സിഡിയും 1000/- ഗുണഭോക്തൃ വിഹിതവുമായിരിക്കും.
- കമ്മ്യൂണിറ്റി ടോയ് ലറ്റ്
വ്യക്തിഗത കക്കൂസ് നിര്‍മ്മിക്കുവാന്‍ സ്ഥലം ഇല്ലാത്തവര്‍ക്കു വേണ്ടിയാണ് ഈ പദ്ധതി. തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ചേരികളില്‍ 5-10 ബി പി എല്‍ കുടുംബങ്ങള്‍ക്ക് വേണ്ടിയായിരിക്കും ഈ പദ്ധതി. ടോയ് ലറ്റ് / കുളിമുറിയ്ക്ക് വേണ്ടി 1,00,000/- രൂപ വരെ അനുവദിയ്ക്കാവുന്നതാണ്.
ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട നിലവിലുള്ള ജി ഒ പ്രകാരമായിരിക്കും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കേണ്ടത്.
- വ്യക്തിഗത വൈദ്യുതി കണക്ഷന്
- വ്യക്തിഗത കുടിവെള്ള കണക്ഷന്
ദാരിദ്ര്യ ലഘൂകരണം (PSF)
ആശ്രയാപദ്ധതി, ദരിദ്രകുടുംബങ്ങളില്‍ ഉള്ളവര്‍ക്ക് വിദഗ്ദ്ധ / അവിദഗ്ദ്ധ തൊഴില്‍ മേഖലകളില്‍ പരിശീലനം, കുറഞ്ഞത് അഞ്ച് പേര് അടങ്ങുന്ന സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാനുള്ള സഹായധനം (സബ്സിഡി 1/3rd of Total Cost) അല്ലെങ്കില്‍ 62,500/- രൂപ ഏതാണ് കുറവ് ആ തുക നല്‍കുന്നതായിരിക്കും.
മേല്‍പ്പറഞ്ഞ ആനുകൂല്യം നഗരാതിര്‍ത്തിയിലുള്ള എല്ലാ ദരിദ്രര്‍ക്കും നല്‍കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ചേരികളിലെ കുട്ടികള്‍ക്ക് ആവശ്യമായ ട്യൂഷന് ക്ലാസുകള്‍ നടത്താവുന്നതാണ്. സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആരോഗ്യ ഇന്‍ഷ്വറന്‍സുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കായി ഇതില്‍ നിന്ന് തുക കണ്ടെത്താവുന്നതാണ്.
പദ്ധതിയുടെ ഘടകങ്ങള്‍
- നഗരസഭകളുടെ അടിസ്ഥാന സൌകര്യങ്ങളും സേവനങ്ങളും
- നഗര സാമൂഹ്യ വികസനം
- തദ്ദേശഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാന സൌകര്യ വികസനം
- കാര്യശേഷി കെട്ടിപ്പടുക്കലും പദ്ധതി മാനേജ്മെന്റും
- നഗരസഭകളുടെ അടിസ്ഥാന സൌകര്യവികസനവും സേവനങ്ങളും
- ശുദ്ധജലവിതരണം
- സ്വീവറേജ് & സാനിട്ടേഷന്‍
- സ്റ്റോം വാട്ടര്‍ ഡ്രെയിനേജ്
- ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനം
- റോഡുകള്‍
- നഗര സാമൂഹ്യ വികസനം
- തെരഞ്ഞെടുക്കപ്പെട്ട ചേരികളുടെ പരിഷ്കരണം
- അടിസ്ഥാന സൌകര്യങ്ങളൊരുക്കല്
- ദാരിദ്ര്യ ലഘൂകരണം
നഗര സാമൂഹ്യവികസനത്തിനായി കമ്മ്യൂണിറ്റി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട് ഇനത്തില്‍ 45 കോടി രൂപയും പോവര്‍ട്ടി സോഷ്യല്‍ ഫണ്ട് ഇനത്തില്‍ 56.25 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. (5 കോര്പ്പറേഷന്)
നഗരസഭകളുടെ പ്രവര്‍ത്തന മികവിന് അനുസരിച്ചായിരിക്കും ഫണ്ട് ലഭ്യമാക്കുന്നത്. പ്രോജക്ട് തയ്യാറാക്കുന്ന മുറയ്ക്ക് ഫണ്ട് ലഭ്യമാക്കാവുന്നതാണ്.
- കമ്മ്യൂണിറ്റി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട്-അടിസ്ഥാന ഘടകങ്ങളും സേവനങ്ങളും
- ചേരിവികസനം
കുടിവെള്ളം, റോഡുകള്‍, തെരുവ് വിളക്ക്, അഴുക്കുചാലുകള്‍, കമ്മ്യൂണിറ്റിഹാള്‍, ഡേകെയര്‍ സെന്ററുകള്‍, മഴവെള്ള സംഭരണം
- ആരോഗ്യവും വിദ്യാഭ്യാസവും
ആരോഗ്യ കേന്ദ്രങ്ങളുടെ നിര്‍മ്മാണവും ബാലഭവനുകള്‍ (അംഗന്‍വാടികള്‍) അഭിവൃദ്ധിപ്പെടുത്തലും
- ബോധവല്‍ക്കരണ പരിശീലന പരിപാടികള്‍
അടിസ്ഥാന സൌകര്യ വികസന ആവശ്യങ്ങള്‍ കണ്ടെത്തല്‍, സാമൂഹ്യ പങ്കാളിത്തം, സ്ത്രീ ശാക്തീകരണം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവ
- പോവര്‍ട്ടി സോഷ്യല്‍ ഫണ്ട്
- വരുമാനദായക പരിപാടികള്‍
- വിപണനകേന്ദ്രങ്ങള്‍
- എല്‍.ഒ.ബി കള്‍
- ദരിദ്രകുടുംബങ്ങളിലെ യുവതീയുവാക്കള്‍ക്ക് വിദഗ്ദ്ധ/ അവിദഗ്ദ്ധ തൊഴില്‍ മേഖലകളില്‍ പരിശീലനം
- മൈക്രോ സംരംഭങ്ങള്‍ക്ക് സാങ്കേതിക സഹായം
- മൈക്രോ സംരംഭങ്ങള്‍ക്കുള്ള ധനസഹായം
- നഗരസഭകളിലെ ജനപ്രതിനിധികള്‍ക്കും, സാമൂഹ്യാധിഷ്ഠിത സംഘടനാ സംവിധാനത്തിനും കാര്യക്ഷമത വര്ദ്ധനാ പരിശീലനം
- പോവര്‍ട്ടി സോഷ്യല്‍ ഫണ്ട് ഉപയോഗിച്ച് താഴെ പറയുന്ന മേഖലകളില്‍ പരിശീലനം നല്കുവാന് ഉദ്ദേശിക്കുന്ന കുടുംബശ്രീയുടെ പദ്ധതികളില്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന ഘടകങ്ങള്‍ ആശ്രയിച്ചാണ് പരിശീലനാര്‍ത്ഥികളെ തെരഞ്ഞെടുക്കുക.
- കെട്ടിട നിര്‍മ്മാണമേഖലയുമായി ബന്ധപ്പെട്ട ജോലികളുടെ പരിശീലനം (സ്ത്രീകള്‍ക്കുമാത്രം) 10-20 വരെ അംഗങ്ങള്‍ അടങ്ങുന്ന യൂണിറ്റുകള്‍ - 10 എണ്ണം
താല്‍പ്പര്യമുള്ള യൂണിറ്റുകള്‍ സി.ഒ.യുമായി ബന്ധപ്പെടാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ കൌണ്‍സിലര്‍മാര്‍ നല്‍കണമെന്ന് താല്‍പ്പര്യപ്പെടുന്നു.